നന്ദി “ക്യാപ്റ്റൻ കോഹ്‌ലി..!!”

ക്യാപ്റ്റൻ സ്ഥാനത്തു നിന്നും അയാൾ പടിയിറങ്ങുകയാണ്. ഇനിയൊരിക്കലും ആർക്കും പാകമാവില്ല എന്ന് ഉറപ്പുള്ള ആ നായക വേഷം..അത് കിങ് കൊഹ്‌ലി അഴിച്ചു വയ്ക്കുകയാണ് .2013 ൽ എടുത്തണിഞ്ഞ ആ മുൾകിരീടം നമ്മുടെ സ്വന്തം കപ്പിത്താൻ ഒടുവിൽ ഉപേക്ഷിക്കുകയാണ്.!!

ഒരുപക്ഷെ എല്ലാവർക്കും അയാൾ ഒരു പരാജയപെട്ട
ഐ പി എൽ ക്യാപ്റ്റൻ ആയിരിക്കും. ഇതുവരെ ഒരു കപ്പ്‌ നേടാൻ കഴിയാത്ത നിർഭാഗ്യവാനായ ഒരു നായകൻ..പരിഹാസ്യനാവാൻ വിധിക്കപ്പെട്ട ടീം ക്യാപ്റ്റൻ.പക്ഷെ ഓർത്ത് നോക്കൂ അന്നുമിന്നും അയാൾ തന്നെയാണ് ടീമിന്റെ പഴികളെല്ലാം ഏറ്റുവാങ്ങിയത്. മാറ്റാരെയും പഴിക്കാതെ..ആരെയും കുറ്റപ്പെടുത്താതെ അയാൾ എല്ലാം ഏറ്റെടുത്തു. വിജയങ്ങളുടെ കീർത്തി മാത്രം മറ്റുള്ളവർക്ക് പങ്കുവച്ചു. പരാജയങ്ങളുടെ കയ്പ്പ് നീർ അയാൾ ഒറ്റയ്ക്കു കുടിച്ചു. ഒരിക്കൽപോലും ബാംഗ്ലൂർ വിട്ട് മറ്റൊരു ടീമിലേയ്ക്ക് പോകണം എന്നതിനെപറ്റി അയാൾ ചിന്തിച്ചിട്ടില്ല.. ഇതിനിടയിൽ ആരെല്ലാമോ വന്നു.. ആരെല്ലാമോ പോയി…
അപ്പോഴും ആകെയുണ്ടായിരുന്ന ഉറപ്പ് എന്നും നയിക്കാൻ കൊഹ്‌ലി ഉണ്ടാവും എന്നതായിരുന്നു… ആ ഉറപ്പും തകരുകയാണ്.

ക്യാപ്റ്റനായി തന്റെ അവസാന ഐ പി എൽ ആയിരിക്കും ഇത് എന്ന് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് ഇടയിൽ അയാളുടെ വാക്കുകൾ പതറി പോകുന്നുണ്ടായിരുന്നു. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചു നോക്കിയിട്ടും അയാൾക്കുള്ളിലെ ആ ഫയർ ബ്രാൻഡ് ക്യാപ്റ്റൻ ഇടയ്ക്കിടെ പുറത്തേയ്ക്ക് ചാടാൻ വെമ്പി നിൽക്കുംപോലെ തോന്നി. ഒരു ഞെട്ടലോടെയല്ലാതെ ആർക്കും ആ രണ്ട് മിനിറ്റ് വീഡിയോ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.

ചിന്നസ്വാമിയുടെ പച്ച മൈദാനത്ത് പിന്നിൽ 18 എന്ന് എഴുതിയ ചുവന്ന കുപ്പായത്തിൽ,കണ്ണുകൾപുറത്തേയ്ക്ക് ഒരൽപ്പം മിഴിച്ചുകൊണ്ട്, നരകയറി തുടങ്ങിയ താടിയിൽ പിടിച്ച് .. ഓരോ പന്തിനു ശേഷവും ഒരു കുഞ്ഞുകുട്ടിയുടെ ആവേശത്തോടെ കളം നിറഞ്ഞാടുന്ന ആ ക്യാപ്റ്റനെ ഇനി ഒരിക്കലും കാണുവാൻ സാധിക്കില്ല എന്ന യഥാർദ്ധ്യം ഓരോ ബാംഗ്ലൂർ ആരാധകന്റെയും, ക്രിക്കറ്റ്‌ പ്രേമികളുടെയും നെഞ്ചിൽ ഇടിത്തീപോലെ വന്ന് പതിച്ചു എന്ന് വേണം പറയാൻ…

കൊഹ്‌ലി താങ്കൾ ഞങ്ങൾക്ക് പരാജയപെട്ടവനല്ല. നിർഭാഗ്യവാനല്ല. താങ്കൾ ഞങ്ങൾക്ക് ഏറ്റവും പ്രിയപെട്ടവനാണ് ഇനിയുമൊരു പത്തു സീസണിലും താങ്കളെന്ന ക്യാപ്റ്റന്റെ കീഴിൽ കളിക്കുവാനാണ് ഞങ്ങളുടെ ആഗ്രഹം..”റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ” എന്നും നിങ്ങളുടെ ടീമാണ്..
“We Will miss you forever”

Shankar krishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply