ഇന്ന് വേനലിൽ എരിയുന്ന ഓരോ പുൽത്തകിടിനും പറമ്പിലെ മണ്ണിനും ഓരോ തെങ്ങിൻ തോപ്പുകൾക്കും തന്റെ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കാൻ ഒരുപാട് കഥകൾ കാണും ..അതെ നമ്മളെ പോലെ ക്രിക്കറ്റ് സ്നേഹിച്ച ഒരുപാടു ബാല്യങ്ങളുടെ ഉറങ്ങുന്ന കുഞ്ഞി ചരിത്രങ്ങൾ …
ഓലമടലിൽ നിന്ന് താൻ ആദ്യമായി വെട്ടിയെടുത്ത ബാറ്റും കരഞ്ഞു വാശിപിടിച്ചു അമ്മയെ കൊണ്ട് മേടിപ്പിച്ച റബ്ബർ പന്തും കെട്ടിപിടിച്ചു ഉറങ്ങിയ ആ രാത്രികൾ.
അവധി ദിവസങ്ങളിൽ അതിരാവിലെ എഴുന്നേൽക്കും മിറ്റത്തു ഒരു സ്റ്റമ്പ് കുത്തി സ്വയം സച്ചിൻ ടെണ്ടുൽക്കർ ആകാൻ ഉള്ള ശ്രമങ്ങൾ ആണ് പിന്നീട് ഒറ്റക്ക് ആണ് കളിക്കുന്നതെങ്കിൽ പോലും എന്റെ ശബ്ദം അടുത്ത അമ്പലത്തിലെ ഉച്ചഭാഷിണിയെക്കാൾ മുഴകത്തിൽ ആയിരുന്നു അത് അയലത്തെ എന്റെ കൂട്ടുകാർക്കുള്ള പച്ച സിഗ്നൽ ആയിരുന്നു അപ്പോളേക്കും എല്ലാരും ഉമ്മറത്തിണ്ണയിൽ ഇരുകൈകളും പൊക്കി ഒരു കള്ളാ കോട്ടുവാ ഒക്കെ ഇട്ടു ആരും കാണാതെ ചാടാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരിക്കും ജീവിതത്തിലെ ഏറ്റവും വല്യ ടെസ്റ്റ് ഇനിയാണ് കളിയ്ക്കാൻ പോകാനുള്ള ഡിസിഷൻ പെന്റിങ് ആണ് എല്ലാ അമ്മമാരും തേർഡ് അമ്പയർ ആകുന്ന നിമിഷം ഇനിയുള്ള നാടകിയ രംഗങ്ങൾ അരങ്ങേറുന്നത് അടുക്കളയിൽ ആണ് തമാശകൾ പറഞ്ഞു അമ്മയെ സന്തോഷിപ്പിക്കാൻ ഉള്ള ശ്രമത്തിനു നമ്മക്ക് അവാർഡുകൾ വരെ ലഭിച്ചേക്കാം അവസാനം അമ്മയുടെ ആ സമ്മതം കിട്ടുന്ന നിമിഷത്തിനു ഒരു യുദ്ധം ജയിച്ച അനുഭൂതി ആയിരുന്നു…
“ഉച്ചയ്ക്കു ചോറ് ഉണ്ണുന്നതിനു മുന്നേ എത്തിയേക്കണം ഉണ്ണിയെ” എന്ന് അമ്മ പറയുന്നത് കാത്തുനില്കാനുള്ള ക്ഷമ ഒരിക്കൽപോലും കാണിച്ചിട്ടില്ല നേരെ മുത്തുകൾ പിടിപ്പിച്ച ആ തുരുമ്പിച്ച സൈക്കിൾ ഫ്രണ്ടിലും ബാക്കിലും സുഹൃത്തുക്കളെ ഇരുത്തി പച്ച പിടിച്ച ആ പാടത്തേക്കു ഒരു വെച്ചുപിടിയാണ് അതായിരുന്നു നമ്മടെ പലരുടെയും ലോർഡ്‌സ് ,ഈഡൻ ഗാർഡൻസ് ഒക്കെ കളിയും കളിയെ പറ്റിയുള്ള നിരൂപണങ്ങളും കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ സന്ധ്യ ആകും അപ്പോളേക്കും ഉമ്മറത്ത് കത്തിച്ചുവെച്ച വിളക്കിന്റെ അടുത്ത് “നീ ഇങ്ങു വാ വെച്ചിട്ടുണ്ട്” എന്ന ഭാവത്തിൽ അമ്മ വടിയുമായി നില്കുന്നുണ്ടായിരിക്കും കയ്യിളും കാലിളും സമ്മാനങ്ങൾ തന്നു അമ്മ ഉറക്കുമ്പോളും മനസ്സിനകത്തു അടുത്ത ഞായറാഴ്ച പറ്റിയായിരുന്നു ചിന്തകൾ ഇന്ന് വാടി ഉണങ്ങി കാട് പിടിച്ചു കിടക്കുന്ന എന്റെ സ്വപ്‌നങ്ങൾ ഉറങ്ങിയ ആ സ്ഥലങ്ങൾ കാണുമ്പോൾ അമ്മ അന്ന് അടിച്ച അടിയുടെ വേദനയേക്കാൾ നൊമ്പരം ആണ് ഒരിക്കലും വളരണ്ടായിരുന്നു എന്ന് തോന്നിപോകുന്നു നിഷ്കളങ്കമായ ആ ബാല്യത്തിലേക് ഒന്ന് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിൽ അന്നത്തെ പ്രഭാതങ്ങളും സായാനങ്ങളും ഒരിക്കൽ കൂടി വന്നിരുന്നെകിൽ എന്റെ ദൈവങ്ങളെ…
ഇതു ഒരിക്കലും എന്റെ മാത്രം കഥ അല്ല നിങ്ങൾ ഓരോരുത്തരുടെയും ജീവിതം ആണ്…
അഖിൽ രാജേന്ദ്ര കുറുപ്?️
Leave a reply