‘അമ്പോ 😨’ ചെന്നൈയിലും സഞ്ജുവിന് ഇത്രയും ഫാൻസോ‌; ബാറ്റിങ്ങിനിറങ്ങിയത് ഹർഷാരവത്തോടെ- വീഡിയോ.

ഇന്ത്യ – ന്യൂസിലാൻഡ് എ ടീമുകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്നായിരുന്നു ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്നത്. മത്സരത്തിൽ ന്യൂസിലൻഡിനെതിരെ മലയാളി താരം സഞ്ജു സാംസൺ നയിച്ച ഇന്ത്യൻ ടീം അനായാസ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഇന്നിംഗ്സ് 40.2 ഓവറിൽ 167 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യത്തിലെത്തി. എന്നാൽ മത്സരത്തിൽ നാലാമനായി ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജുവിനെ ഗാലറി വരവേറ്റത് ഹർഷാരവത്തോടെയായിരുന്നു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ. ബാറ്റ് ചെയ്യാനായി സഞ്ജു ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് മുതൽ ഗാലറി കയ്യടികൾകൊണ്ട് ഇളകി മറിഞ്ഞു. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജു ബാറ്റിങ്ങിലും തിളങ്ങി. ഇന്ത്യയുടെ വിജയ റൺസ് സിക്സർ പായിച്ചുകൊണ്ട് നേടിയ സഞ്ജു 32 പന്തിൽ 29 റൺസ് നേടി പുറത്താവാതെ നിന്നു. മൂന്ന് സിക്‌സറും 1 ബൗണ്ടറിയും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.

വീഡിയോ കാണാം.

യുവരാജ് സിംഗ് മടങ്ങി എത്തുന്നു; ഇനി പുതിയ റോളിൽ.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply