തമിഴ്നാട് പ്രീമിയർ ലീഗ് നടത്താനൊരുങ്ങി സംഘാടകർ

തമിഴ്നാട് പ്രീമിയർ ലീഗിന്റെ അഞ്ചാം സീസൺ നടത്താനൊരുങ്ങുന്നു. തമിഴ്നാട് സർക്കാരിന്റെ അംഗീകാരം ലഭിക്കുന്ന പക്ഷം ജൂലൈ 19നും ഓഗസ്റ്റ് 15നും ഇടയിൽ നടത്താനാണ് ശ്രമിക്കുന്നതെന്ന് തമിഴ്നാട് ക്രിക്കറ്റ്‌ അസോസിയേഷൻ പ്രതിനിധി അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികൾ ഇല്ലാതെ മത്സരങ്ങൾ നടത്താനാണ് തീരുമാനം.
8 ടീമുകൾ ഉള്ള ടൂർണമെന്റിൽ 32 മത്സരങ്ങളാണ് നടത്തുന്നത്.

ചെന്നൈയെ പ്രധാന വേദിയാക്കി ടി.ൻ.പി.ൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടത്താനുദ്ദേശിക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നത് ചെന്നൈയിലും സർക്കാർ അനുവാദം ലഭ്യമായാൽ മറ്റ് രണ്ട് വേദികളിലായി അടുത്ത ഘട്ടങ്ങളും നടത്തും. ഫൈനൽ വേദി ചെന്നൈ തന്നെയാകും. തിരുനൽവേലി, സേലം, ദിണ്ടുകൽ, കോയമ്പത്തൂർ എന്നിവിടങ്ങളാണ് രണ്ടാം ഘട്ട മത്സരങ്ങൾക്കായി പരിഗണിക്കുന്ന വേദികൾ.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply