ഇന്ത്യയെ പോലെ രണ്ടോ മൂന്നോ ടീമോ ? ഒരു ടീം ഉണ്ടാക്കാൻ തന്നെ പാകിസ്ഥാനിൽ ബുദ്ധിമുട്ട് ; പാകിസ്ഥാൻ മുൻ താരം

ഇന്ത്യയെപ്പോലെ രണ്ടോ, മൂന്നോ ടീമുകളെ ഒരേ സമയം കളിക്കാൻ ഇറക്കുകയെന്നതു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമാണെന്ന് വെറ്ററൻ പാക്ക് താരം കമ്രാൻ അക്മൽ. പാക്കിസ്ഥാന്‍ ഒരു ക്രിക്കറ്റ് ടീമിനെ ഉണ്ടാക്കാൻ തന്നെ ബുദ്ധിമുട്ടുകയാണെന്നും കമ്രാന്‍ അക്മൽ തുറന്നടിച്ചു. 2018–19 കാലത്തിനു മുൻപായിരുന്നെങ്കില്‍ പാക്കിസ്ഥാനും രണ്ടു, മൂന്നു ടീമുകളെ ഒരേ സമയത്ത് ഇറക്കാനാകുമായിരുന്നെന്നും അക്മൽ ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.

 

‘‘2018–19 കാലത്ത് പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റുണ്ടായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ക്രിക്കറ്റ് വളരെ ശക്തമായിരുന്നു. എനിക്ക് ഇക്കാര്യം അറിയാം. കാരണം ഞാൻ അവിടെ വർഷങ്ങളോളം കളിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ടീമിനെ ഉണ്ടാക്കാൻ തന്നെ ബുദ്ധിമുട്ടാണ്.’’– കമ്രാൻ അക്മൽ പ്രതികരിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ വിവിധ ഫോര്‍മാറ്റുകളിൽ വെവ്വേറെ ടീമുകളെയും ക്യാപ്റ്റൻമാരെയും മാറ്റി പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് അക്മലിന്റെ പ്രതികരണം.

What’s your Reaction?
+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Leave a reply