2012ലെ അണ്ടർ 19 ലോകകപ്പ് നേടി തന്ന ടീം ക്യാപ്റ്റൻ ഉന്മുക് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അമേരിക്കൻ ടീമിന് വേണ്ടി കളിക്കുമെന്നു സൂചന. U19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ യ്ക്കെതിരെ 111റൺസ് നേടി ലോകകിരീടം നേടി തരാൻ മുന്നിൽ നിന്ന് കളിച്ച നായകൻ ആയിരുന്നു. എന്നാൽ സ്വന്തം പ്രതിഭയോട് നീതി പുലർത്താൻ താരത്തിന് കഴിയാതെ വന്നതോടെ തഴയപ്പെട്ട് തുടങ്ങി. ഐ.പി.എൽ ൽ 21 മത്സരങ്ങൾ കളിച്ച ഉന്മുക് 300 റൺസ് നേടി. ഓസ്ട്രേലിയൻ ഇതിഹാസ ബൗളർ ബ്രെറ്റ് ലീയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയതു മുതൽ തുടങ്ങി ശനി ദശ. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച ചന്ദ് അമേരിക്കൻ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply