ബംഗ്ലാദേശ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മുൻ അണ്ടർ 19 ക്യാപ്റ്റൻ

മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ക് ചന്തിനെ സ്വന്തമാക്കി ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീം ചറ്റോഗ്രാം ചലഞ്ചേർസ്.ഇതിലൂടെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ തരാമെന്ന റെക്കോർഡും താരം സ്വന്തമാക്കും.ബി സി സി ഐ കോൺട്രാക്റ്റുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ കഴിയില്ല.എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ താരത്തിന് അതൊരു പ്രശ്നമാകില്ല.മാത്രമല്ല ഈ വർഷം താരം അമേരിക്കയുടെ മേജർ ലീഗ് ക്രിക്കറ്റുമായി 3 വർഷത്തെ കരാറിലും ഒപ്പിട്ടു.ഓസ്ട്രേലിയൻ ടി 20 ലീഗായ ബിഗ് ബാഷിലും ചന്ദ് പങ്കെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേറ്റ്സിനായി കളിച്ച താരം ബിഗ് ബോസ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും സ്വന്തമാക്കി.

2019 അണ്ടർ 19 ചാമ്പ്യനായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഉന്മുക് ചന്ദ് . ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ താരത്തിന്റെ സെഞ്ച്വറിയുടെ മികവിൽ ആയിരുന്നു ഇന്ത്യ കിരീടം നേടിയത്.അതോടൊപ്പം പ്ലേയർ ഓഫ് ദി ടൂർണമെന്റ് അവാർഡും താരം സ്വന്തമാക്കി.എന്നാൽ പിന്നീട് താരത്തിന് ഇന്ത്യൻ ക്രിക്കറ്റിൽ ശോഭിക്കാൻ കഴിഞ്ഞില്ല.ഐ പി എല്ലിൽ ഡെൽഹി, മുംബൈ, രാജസ്ഥാൻ എന്നീ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.ജനുവരിയിലാണ് ബി പി എൽ ആരംഭിക്കുന്നത്.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
0
+1
2
+1
0

Leave a reply