കുറച്ച് കാലങ്ങളായി ഇന്ത്യൻ ടീം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഒരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറുടെ കുറവ്.
ക്രിക്കറ്റിൻ്റെ ശക്തികളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള ടീമുകൾക്ക് വളരെ ശക്തമായ ഒരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഉണ്ട്. ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് വോക്സ് തന്നെ ഉദഹരണം. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് ആൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ആയിരുന്നു. അദ്ദേഹം തൻ്റെ ജോലി 5 വർഷം ആയി തുടർന്ന് പോകുന്നു.
എന്നാല് കഴിഞ്ഞ 2 വർഷമായി അദ്ദേഹം പരിക്കിൻ്റെ പിടിയിലാണ്. അതിനാൽ തന്നെ പാണ്ഡ്യ ബൗളിംഗിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അതിൻ്റെ വിടവ് ടീമിൽ അറിയാനും ഉണ്ട്.
മോശം ഫോമിൽ വലയുന്ന ഹർദിക്കിന് പകരം വേറെ ഒരു പുത്തൻ താരം ഉയർന്നു കഴിഞ്ഞു എന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ പറഞ്ഞു. കൊൽക്കത്തയുടെ ഓപണിങ് ബാറ്റർ വെങ്കിടേഷ് അയ്യർ അണ് താരം. മികച്ച ബാറ്റർ അതിൽ ഉപരി ഒരു നല്ല ബൗളർ കൂടി ആണ് അദ്ദേഹം.
കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷി്പിൻ്റെ ഫൈനൽ കഴിഞ്ഞ സമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നെ അത് വെളിപ്പെടുത്തി. ഒരു ഫാസ്റ്റ് ബൗളിങ് ആൾ റൗണ്ടറുടെ വിടവ്.
വെങ്കിടേഷ് അയ്യർ അത് നികത്തും എന്ന് തന്നെ പ്രതീക്ഷിക്കാം
- Rohit
Leave a reply