ഇത്തവണ ഐ.പി.എല്‍ സംപ്രേഷണം പൂര്‍ണമായും സൗജന്യമാക്കാന്‍ ‘സ്പോര്‍ട്18′(വിയാകോം18) ഒരുങ്ങുന്നു. ജിയോ സിനിമ ആപ്പിലായിരിക്കും ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ സംപ്രേഷണം. കമ്പനി വൃത്തത്തെ ഉദ്ധരിച്ച് ‘എക്സ്ചേഞ്ച്4മീഡിയ’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ, ഖത്തര്‍ ലോകകപ്പ് ‘ജിയോ സിനിമ’യിലൂടെ സൗജന്യമായാണ് സംപ്രേഷണം ചെയ്തിരുന്നത്. ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്പോര്‍ട്സ്18’ന്റെ നീക്കം. (Viacom18 (Sports18) to stream IPL 2023 for free via Jio Cinema App)
ഇംഗ്ലീഷ്, ഹിന്ദി, ഭോജ്പുരി, തമിഴ്, ബംഗാളി അടക്കം 11 ഭാഷകളിലാണ് ഇത്തവണ സൗജന്യമായി ഐ.പി.എല്‍ സംപ്രേഷണം ചെയ്യാനിരിക്കുന്നത്. 2022ല്‍ ഹോട്സ്റ്റാര് ആറു ഭാഷകളിലാണ് മത്സരം സംപ്രേഷണം ചെയ്തിരുന്നത്. ഇതാദ്യമായാണ് ഐ.പി.എല്‍ വ്യത്യസ്ത മീഡിയ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ ടെലിവിഷന്‍ സംപ്രേഷണാവകാശം ‘സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കി’നും ഡിജിറ്റല്‍ സംപ്രേഷണാവകാശം ‘വിയാകോം18’നും ആയിരുന്നു ലഭിച്ചത്. 20,500 കോടി രൂപയ്ക്കായിരുന്നു വിയാകോം ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്.
Leave a reply