മുൻ ഇന്ത്യൻ പേസ് ബൗളർ വിനയ് കുമാർ മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്ക് വേണ്ടി നാല്പത്തിയൊന്ന് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വിനയ്. ആഭ്യന്തര കരിയറിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെയ്ക്കുകയും രണ്ട് രഞ്ജി കിരീട വിജയങ്ങളിൽ കർണാടകയെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് വിനയ് ഫസ്റ്റ് ക്ലാസ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2020 ഡിസംബറിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലും ടാലന്റ് സ്കൗട്ടായി മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നിരുന്നു.
2015, 2017 സീസണുകളിൽ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു ഈ മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരം. 2008 മുതൽ 2018 വരെ നൂറ്റി അഞ്ചു ഐപിൽ മത്സരങ്ങൾ കളിച്ച വിനയ് അത്രയും തന്നെ വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യക്കായി മുപ്പത്തിയൊന്ന് ഏകദിന മത്സരങ്ങളും ഒൻപത് ടി20 മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ മുപ്പത്തിയെട്ടും ടി20ൽ പത്തും ടെസ്റ്റിൽ ഒരു വിക്കറ്റും നേടി. കേരളത്തിൽ നിന്നുള്ള മുൻ ഐപിഎൽ ടീം കൊച്ചി ടസ്ക്കെർസ് കേരളയുടെ താരമായിരുന്നതിനാൽ മലയാളികളുടെ ഇഷ്ട താരം കൂടിയാണ് വിനയ് കുമാർ.
- _JIA_
Leave a reply