അയാൾ മോശം ഫോമിലാണ്… ഓരോ കളിയിലും റൺസ് കണ്ടെത്താൻ വിഷമിക്കുകയാണ്..
2019 നവംബറിലാണ് അവസാനമായി ആ ബാറ്റിൽ നിന്ന് ഒരു സെഞ്ച്വറി പിറന്നത്, അങ്ങനെ കണക്കുകൾ നിരത്തുമ്പോൾ ആ 18ആം നമ്പർ ജേഴ്‌സിക്കാരൻ വിമർശകരുടെ കണ്ണിൽ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലാണ്..
പക്ഷെ ഓവലിൽ തന്റെ 490 ആം ഇന്നിങ്ങ്സിൽ സാക്ഷാൽ സച്ചിൻ ടെന്‍ഡുല്‍ക്കറുടെ റെക്കോർഡ് മറികടന്ന് 23000 റൺസ് പിന്നിട്ടപ്പോൾ അവർ നിരത്തിയ ആ കണക്കു പുസ്തകത്തിന്റെ താളിൽ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റിസ്മാന് അയാൾക്ക് മുൻപിൽ രണ്ടാം സ്ഥാനക്കാരനാവേണ്ടി വന്നു.സച്ചിനേക്കാൾ 32 ഇന്നിങ്ങ്സ് കുറവ് കളിച്ചാണ് കോഹ്ലി 23000 റൺസ് പൂർത്തിയാക്കിയത്.
പോണ്ടിങ്,കാലിസ്,സംഗക്കാര,ദ്രാവിഡ്, ജയവർധന അങ്ങനെ പിന്നിലാക്കപ്പെട്ട അതികായൻമാരുടെ പേരുകൾ എണ്ണമറ്റാതാവുമ്പോൾ.. തന്റെ ഏറ്റവും മോശം ഫോമില്ലെന്ന് അവർ പറയുന്ന ആ ഇന്ത്യൻ നായകൻ റെക്കോർഡുകൾ തിരുത്തികുറിക്കുമ്പോൾ പണ്ടെങ്ങോ കേട്ടത് പോലെ
അയാൾക്ക് പകരം മറ്റൊരാൾ.. അതത്ര എളുപ്പമല്ലെടോ..
നമ്മുക്കുറപ്പുണ്ട് തന്റെ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇനിയും അയാൾ സമ്മർദ്ദങ്ങൾ ഏറ്റെടുക്കും, ടീമിനെ മുൻപിൽ നിന്ന് നയിക്കും, അഗ്രെഷൻ എന്തെന്ന് ഇനിയും കാണികൾക്ക് അയാൾ കാട്ടികൊടുക്കും, ഒരുപാട് റെക്കോർഡുകൾ പഴംകഥയാവും…
Long Live King Kohli !!
Shankarkrishnan
Leave a reply