ധോണി എത്തുന്നത് ഗുണം ചെയ്യും : കോഹ്ലി.

ഇന്ത്യയുടെ ടി-ട്വന്റി ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവായി മുൻ നായകൻ കൂടിയായ എം.എസ് ധോണി എത്തുന്നതിൽ ടീം ആവേശത്തിലാണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ടൂർണമെന്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി. ധോണിയുടെ അനുഭവസമ്പത്ത് ടീമിന് വലിയ തോതിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ലീഡർഷിപ്പ് റോളിൽ ഏതൊരു ടീമിനൊപ്പമുണ്ടായാലും വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നയാളാണ് അദ്ദേഹം. ധോണിയെ ഉപദേഷ്ടാവായി കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. തീർച്ചയായും അദ്ദേഹത്തിന് ഈ ടീമിന്റെ മനോവീര്യം വർധിപ്പിക്കാൻ കഴിയും.” – കോഹ്ലി വ്യക്തമാക്കി.

തന്റെ കരിയറിന്റെ തുടക്കം മുതൽ ഒരു ഉപദേഷ്ടാവായി ധോണി ഉണ്ടായിരുന്നുവെന്നും. പ്രത്യേകിച്ചും ഇപ്പോൾ കരിയർ ആരംഭിക്കുന്ന യുവതാരങ്ങൾക്ക് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഏറെ പ്രയോജനപ്പെടുമെന്നും കോഹ്ലി പറഞ്ഞു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply