കോഹ്ലി ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയണം : പരിശീലകൻ.

വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ്മ. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ കോഹ്ലി കുറേക്കൂടി സ്വതന്ത്രനാവുമെന്നും അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ തുണയ്ക്കുമെന്നും മുൻ രഞ്ജി താരം കൂടിയായ രാജ്കുമാർ പറഞ്ഞു.

“അദ്ദേഹം ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ബാറ്റ്സ്മാനായിത്തന്നെ കളിക്കണം. അത് അദ്ദേഹത്തിനു ഗുണം ചെയ്യും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഇത് അദ്ദേഹത്തെ സഹായിക്കും.”- അദ്ദേഹം പറഞ്ഞു.

ഐസിസി ട്രോഫികളില്ല എന്നത് ഒരു കുറവല്ല എന്നും രാജ്കുമാർ ശർമ്മ വ്യക്തമാക്കി. കോഹ്ലി മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. എത്ര ഐസിസി ട്രോഫികൾ നേടിയെന്ന് പരിഗണിച്ച് ഒരു ക്യാപ്റ്റനെ വിലയിരുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് താൻ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരമിക്കുമെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാവും വിരമിക്കൽ. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് കോഹ്ലി പറഞ്ഞിരുന്നു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply