‘പ്രായം കൂടുംതോറും വീര്യം കൂടുന്ന ധോണി’; സിക്സുകൾ അടിച്ചു പറത്തി ധോണി- വീഡിയോ.

2023 ഐ.പി.എല്ലിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ ധോണി പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സുകളടിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. [WATCH] MS Dhoni Practices Six Hitting During Training For IPL 2023

ധോണി സിക്‌സടിക്കുന്ന വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐ.പി.എല്ലില്‍ മാത്രമാണ് കളിക്കുന്നത്. ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാനായാണ് താരം നേരത്തേ പരിശീലനം ആരംഭിച്ചത്.

2023-ല്‍ മികച്ച ടീമിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അണിനിരത്തുന്നത്. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സിന്റെ സേവനമാണ് ടീമിന്റെ പ്രധാന ആയുധം. രവീന്ദ്ര ജഡേജ, ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്‌വാദ്, മോയിന്‍ അലി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, അജിങ്ക്യ രഹാനെ, കൈല്‍ ജാമിസണ്‍ തുടങ്ങിയ താരങ്ങളും ചെന്നൈയ്ക്ക് വേണ്ടി അണിനിരക്കും.

What’s your Reaction?
+1
2
+1
3
+1
6
+1
3
+1
2
+1
6
+1
0

Leave a reply