ഇന്ത്യ- സൗത്താഫ്രിക്ക ടി-ട്വന്റി മത്സരത്തിനിടെ ഗാലറിയിൽ പൊരിഞ്ഞ അടി; വീഡിയോ.

ജൂൺ 9 വ്യാഴ്ച്ചയായിരുന്നു ഇന്ത്യ- സൗത്താഫ്രിക്ക പരമ്പരയിലെ ആദ്യ ടി-ട്വന്റി മത്സരം നടന്നത്. മത്സരത്തിൽ ബാറ്റിങ് വെടിക്കെട്ടാണ് ഇരു ടീമുകളും നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 റൺസ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. എന്നാൽ ഗ്രൗണ്ടിൽ ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ ഇതേ സമയം ഗാലറിയിൽ യുവാക്കൾ തമ്മിലും ഏറ്റുമുട്ടി. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഗാലറിയുടെ ഈസ്റ്റ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പടരുന്നത്. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ യുവാക്കള്‍ തമ്മിലുണ്ടായ തല്ലിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply