സെഞ്ചുറി ആഘോഷം ഭാര്യക്ക് ഉള്ള സ്നേഹകുറിപ്പ് കാണിച്ചു കൊണ്ട്, വൈറലായി കായിക മന്ത്രിയുടെ കുറിപ്പ്

രഞ്ജി ട്രോഫിയിലെ തന്റെ മിന്നും ഫോം തുടരുകയാണ് ബംഗാൾ കായികമന്ത്രിയും മുൻ ഇന്ത്യൻ താരവുമായ മനോജ് തിവാരി. വ്യാഴാഴ്ച മധ്യപ്രദേശിനെതിരായ സെമിഫൈനൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം സെഞ്ചറിയാണ് മനോജ് സ്വന്തമാക്കി. 211 പന്തിൽ 102 റൺസെടുത്ത തിവാരി ബംഗാളിനെ തകർച്ചയിൽ നിന്നും കരകയറ്റി.54/5 എന്ന നിലയിൽ നിന്ന് ബംഗാളിനെ മനോജ് തിവാരിയും ഷഹബാസ് അഹമ്മദും ചേർന്ന് കരകയറ്റുകയായിരുന്നു.ആറാം വിക്കറ്റിൽ ഇരുവരും 183 റൺസ് കൂട്ടിച്ചേർത്ത ടീമിനെ രക്ഷിച്ചു.ഷഹബാസ് അഹമ്മദ് 209 പന്തിൽ നിന്ന് 116 റൺസ് നേടി.

സെഞ്ചുറിയേക്കാൾ ഉപരി മനോജ് തിവാരി സെഞ്ചറി തികച്ച മന്ത്രിയുടെ ആഘോഷമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലയിരിക്കുന്നത്.സെഞ്ചറി പൂർത്തിയാക്കിയ മനോജ് പോക്കറ്റിൽ സൂക്ഷിച്ച കടലാസുകഷ്ണം ഉയർത്തിക്കാട്ടി.

‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്’ എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് മനോജ് തിവാരി ഉയർത്തിക്കാട്ടിയത്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേര് എഴുതി പോക്കറ്റിൽ സൂക്ഷിച്ച മനോജിന്റെ പ്രവൃത്തി മാതൃകാപരമാണെന്നും ട്വീറ്റുകൾ ഉയർന്നുവന്നു.  ഭാര്യ സുസ്മിതയെയും കുടുംബാംഗങ്ങളെയും അവരുടെ പിന്തുണയേയും പരാമർശിക്കുന്ന കുറിപ്പാണ് മനോജ് ഉയർത്തിക്കാട്ടിയത്. കുറിപ്പ് കണ്ട നിരവധി ആരാധകർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

2021ലെ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ശിബ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജയിച്ചത്. തിവാരിക്ക് മുഖ്യമന്ത്രി മമത കായികവകുപ്പ് ചുമതല  നൽകി. ഇന്ത്യയ്ക്ക് വേണ്ടി 12 ഏകദിനങ്ങളും 3 ട്വന്റി 20 മത്സരങ്ങളും മനോജ് കളിച്ചിട്ടുണ്ട്. ഇരുപത്തിയൊൻപതാം ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണ് ഇന്ന് മനോജ് സ്വന്തമാക്കിയത്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply