ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഓസ്‌ട്രേലിയക്കെതിരേയും പാകിസ്ഥാനെതിരേയുമുളള ടി20 പരമ്പരയ്ക്ക് വേണ്ടി കീറോണ്‍ പൊള്ളാര്‍ഡ് നായകനായ 18 അംഗ ടീമിനെ പ്രഖ്യപിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്.
പൊള്ളാർഡ് നയിക്കുന്ന ടീമിൽ നിക്കോളാസ് പൂറാനാണ് ഉപനായകന്‍. ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറും പൂറാനാണ്.
ആന്ദ്രേ റസ്സലും ഹിറ്റ്‌മേയറും ടീമില്‍ തിരിച്ചെത്തി. ക്രിസ് ഗെയിലിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. കൂടാതെ ഡ്വെയ്ന്‍ ബ്രാവോ, കോര്‍ട്ടെറെല്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവരടങ്ങുന്ന സംഘവും ടീമിലുണ്ട്.
വെസ്റ്റിന്‍ഡീസ് സ്‌ക്വാഡ്:
കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പൂറാന്‍ (ഉപനായകന്‍, വിക്കറ്റ് കീപ്പര്‍), ഫാബിന്‍ അലന്‍, ഡ്വെയന്‍ ബ്രാവോ, ഷെല്‍ഡര്‍ കോട്ടറല്‍, ഫിഡെല്‍ എഡ്വാര്‍ഡ്‌സ്, അേ്രന്ദ ഫ്‌ളെച്ചര്‍, ക്രിസ് ഗെയില്‍, ഷിംറോണ്‍ ഹിറ്റ്‌മേയര്‍, ജാസണ്‍ ഹോള്‍ഡര്‍, അഖില്‍ ഹൊസൈന്‍, എവിന്‍ ലെവിസ്, ഒബ്ഡ് എസികോയ്, ആേ്രന്ദ റസ്സല്‍, ലിന്‍ഡി സിമ്മന്‍സ്, കെവിന്‍, ഒഷാനെ തോമസ്, ഹൈയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.
Leave a reply