ദ്രാവിഡിനോട് പ്രണയം; തുറന്നു പറഞ്ഞു അനുഷ്ക ഷെട്ടി.

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമർസ് താരം അനുഷ്‌ക ഷെട്ടി തനിക്ക് പ്രണയം തോന്നിയ ഒരാളെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. വന്മതില്‍ എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനോടാണ് തനിക്ക് പ്രണയം തോന്നിയത് എന്ന് നടി പറയുന്നു. ക്രിക്ടാക്കറിന് നല്‍കിയ അഭിമുഖത്തിലാണ് നടി ദ്രാവിഡിനോടുണ്ടായിരുന്ന ഇഷ്ടം വെളിപ്പെടുത്തിയത്. “രാഹുല്‍ ദ്രാവിഡായിരുന്നു എന്റെ ഇഷ്ട ക്രിക്കറ്റര്‍. വളര്‍ന്നു വലുതാകവെ അദ്ദേഹത്തോട് എനിക്ക് ക്രഷ് ആയി. ഒരു ഘട്ടത്തില്‍ ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലായി”- അനുഷ്ക പറഞ്ഞു. (Baahubali Star Anushka Shetty Revealed She Had A Crush On Rahul Dravid)

എസ്.എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ സിനിമ ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം അനുഷ്കയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ആ സിനിമയ്ക്ക് പിന്നാലെ, നായകന്‍ പ്രഭാസുമായി ചേര്‍ത്ത് നിരവധി ഗോസിപ്പ് കോളങ്ങളില്‍ അനുഷ്‌ക ഇടംപിടിച്ചു.

2020ല്‍ മാധവന്‍ നായകനായ നിശ്ശബ്ദമാണ് അനുഷ്‌കയുടെ അവസാന സിനിമ. യു.വി ക്രിയേഷന്റെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നവീന്‍ പോളി ഷെട്ടിയാണ് ചിത്രത്തിലെ നായകന്‍. 2005ല്‍ തെലുങ്ക് ചിത്രം സൂപ്പറിലൂടെയാണ് അനുഷ്‌ക സിനിമാ മേഖലയിലെത്തിയത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
0

Leave a reply