കഴിഞ്ഞ സീസണിൽ 6 ജയവും 8 തോൽവിയുമായി 12 പൊയിന്റുകളോടെ എട്ടാം സ്ഥാനത്ത് സീസണ് അവസാനിപ്പിക്കേണ്ടി വന്ന ടീമാണ് ഹൈദരബാദ്.പുതിയ നായകനും കോച്ചിനും കീഴില്‍ വമ്പൻ അഴിച്ചപണികളോടെ വീണ്ടും പ്ലേ ഓഫിൽ കേറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ടീം.
കഴിഞ്ഞ സീസണിൽ വില്യംസനു കീഴിൽ കളിച്ച ഹൈദരബാദിന് തൊട്ടതെല്ലാം പിഴച്ചു.അതോടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുകയും, മാനേജ്മെന്റ് ടീമിൽ നിന്ന് പുറത്തേക്ക് കളയുകയും ചെയ്തു.കെയ്ന്‍ വില്ല്യംസണിനു പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രം വന്നിരിക്കുകയാണ്.പുതു പരിശീലകനായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയിൻ ലാറയുമെത്തി.
പ്രഥമ സൗത്താഫ്രിക്ക20 ടൂര്‍ണമെന്റില്‍ മാര്‍ക്രാം നയിച്ച സണ്‍റൈസേഴ്‌സ് ഈസ്റ്റർണ് കേപ്സ്ക്വാഡാണ് കിരീടം നേടിയത്. എസ്ആര്‍എച്ചിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി കൂടിയാണിത്. ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റെയും നായകസ്ഥാനത്തേക്കു മാര്‍ക്രാമിനു നറുക്കുവീഴാന്‍ കാരണം സൗത്താഫ്രിക്ക20 ലീഗിലെ പ്രകടനമായിരുന്നു
പരിചയ സമ്പന്നരായ ബാറ്ററും സ്പിന്നറും ഇല്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ്.മായങ്ക് അഗര്‍വാളും രാഹുല്‍ ത്രിപാഠിയും മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. മറ്റുള്ളവര്‍ക്കൊന്നും അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച അനുഭവസമ്പത്തില്ല. ഇതു തീര്‍ച്ചയായും ഹൈദരാബാദിനെ വലച്ചേക്കും.
താര ലേലത്തിൽ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനായി ഹൈദരാബാദ് 13.25കോടി രൂപ ചെലവഴിച്ചു, ലേലത്തിലെ അവരുടെ ഏറ്റവും കൂടുതൽ പൈസ മുടക്കിയതും അദേഹത്തിനായിരുന്നു. മായങ്ക് അഗർവാളിന് 8.25 കോടി രൂപയും ഹെൻറിച്ച് ക്ലാസെന് വേണ്ടി 5.25 കോടി രൂപയും അവർ മുടക്കി.
ജമ്മുവിൽ നിന്നുള്ള അൺക്യാപ്ഡ് ബാറ്റർ വിവാന്ത്ശർമ്മയ്ക്കും 2.6 കോടി രൂപ
ചെലവഴിച്ചു.ആദിൽ റഷീദ് (2 കോടി), മായങ്ക് ദാഗർ (1.8കോടി), അകേൽ ഹൊസൈൻ (1 കോടി)എന്നിവരാണ് ലേലത്തിൽ SRH-ന് വേണ്ടിയുള്ളമറ്റ് കളിക്കാർ.ലേലത്തിൽ 13 കളിക്കാരെ വാങ്ങിയെങ്കിലും 6.55കോടി രൂപ അവരുടെ പേഴ്സിൽ SRHബാക്കിയായി.
വാഷിങ്ടണ്‍ സുന്ദര്‍, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, വെസ്റ്റ് ഇന്‍ഡീസ് താരം അക്കീല്‍ ഹൊസെയ്ന്‍ എന്നിവരാണ് ഹൈദൈരാബാദ് ടീമിലെ സ്പിന്നര്‍മാര്‍. വിദേശ താരമായ മാര്‍ക്രം ക്യാപ്റ്റനായതിനാല്‍ മൂന്നു വിദേശികളെക്കൂടി മാത്രമേ അവര്‍ക്കു ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ബാറ്റിങിന് ആഴം കുറവായതിനാല്‍ രണ്ടു വിദേശ ബാറ്റര്‍മാരെക്കൂടി ഇലവനില്‍ കളിപ്പിക്കേണ്ടി വരും. ഇതോടെ റഷീദ്, അക്കീല്‍ എന്നിവരിലൊരാളെ മാത്രമേ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ടീം
ലേലത്തിൽ വാങ്ങിയവർ- അൻമോൽപ്രീത് സിംഗ് (രൂപ 20 ലക്ഷം), അകേൽ ഹൊസൈൻ (₹ 1 കോടി), നിതീഷ് കുമാർ റെഡ്ഡി (₹ 20 ലക്ഷം), മായങ്ക് ദാഗർ (₹ 1.8 കോടി), ഉപേന്ദ്ര യാദവ് (₹ 25 ലക്ഷം), സാൻവീർ സിംഗ് (രൂപ 20 ലക്ഷം), സമർത് വ്യാസ് (₹ 20 ലക്ഷം), വിവ്രാന്ത് ശർമ്മ (₹ 2.6 കോടി), മായങ്ക് മാർക്കണ്ഡെ (₹ 50 ലക്ഷം), ആദിൽ റഷീദ് (₹ 2 കോടി), ഹെൻറിച്ച് ക്ലാസൻ (₹ 5.25 കോടി), മായങ്ക് അഗർവാൾ 8.25 കോടി രൂപ), ഹാരി ബ്രൂക്ക് (13.25 കോടി രൂപ).
നിലനിറുത്തിയവർ- അബ്ദുൾ സമദ്, എയ്ഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്.
വിഷ്ണു ഡി പി
Leave a reply