കൈ മുട്ടിലെ പരിക്ക്,ജോഫ്ര ആർച്ചറിനു 2021 ലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകും

വലതു കൈ മുട്ടിനേറ്റ പരിക്ക് മൂലം 2021ലെ മുഴുവൻ മത്സരങ്ങളും ജോഫ്ര അർച്ചറിന് നഷ്ടമാകും എന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ്‌ ബോർഡ് അറിയിച്ചു.കൈ മുട്ടിനു ഉണ്ടായ പരിക്കുമൂലം നേരത്തെ തന്നെ ഇന്ത്യൻ പര്യടനവും ദക്ഷിണാഫ്രിക്കൻ പര്യടനവും ഇന്ത്യൻ പ്രീമിയർ ലീഗും നഷ്ടമായിരുന്നു. എന്നാൽ കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിനു വേണ്ടി ആർച്ചർ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്ക് അലട്ടിയതിനെ തുടർന്ന് ന്യൂസിലാൻഡിനെതിരെയുള്ള ഹോം പര്യടനത്തിൽ നിന്നും പുറത്തായി.

തുടർന്നുള്ള സ്കാനിംഗിൽ പരിക്കിന്റെ ആഘാതം വർധിച്ചതിനാൽ ഇന്ത്യയ്‌ക്കെതിരെ നടന്നുവരുന്ന ടെസ്റ്റ് പരമ്പര, ഐപിൽ, ടി20 ലോകകപ്പ്, ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പര എന്നിവ നഷ്ടമാകും. ജോഫ്ര ആർച്ചറിന്റെ പരിക്ക് വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ട് ടീമിനും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനും ഉണ്ടാക്കിയിരിക്കുന്നത്.

  • @bhi
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply