ഷമി മുൻ ഭാര്യക്ക് മാസത്തിൽ 1.30 ലക്ഷം നൽകണം; നിയമത്തെ ദുരുപയോഗം ചെയ്യുന്നതായി സോഷ്യൽ മീഡിയ.

വേർപിരിഞ്ഞ ഭാര്യയുടെയും മകളുടെയും ചിലവിനായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മാസം 1.30 ലക്ഷം രൂപ നൽകണം. മാസത്തിൽ 50000 രൂപ മുൻ ഭാര്യ ഹസിം ജഹാനും, 80000 രൂപ ഭാര്യയുടെ കൂടെയുള്ള മകൾക്കും ചെലവിനായി നൽകാനാണ് കോടതി വിധി. ജീവനാംശം ലഭിക്കാനായി ഭാര്യ കോടതിയിൽ അപേക്ഷ നൽകിയ അന്ന് മുതലുള്ള തുകയും ഷമി ഇപ്പോൾ നൽകണം. 2018ലാണ് ഭാര്യ ഇതിനായി കോടതിയെ സമീപിക്കുന്നത്, അന്ന് മുതൽ ഇതുവരെയുള്ള തുക 78 ലക്ഷം രൂപ ഷമി ഉടൻ നൽകണം എന്നാണ് റിപോർട്ടുകൾ പറയുന്നത്. തുടർന്ന് എല്ലാ മാസവും 1.3 ലക്ഷവും നൽകണം.

എന്നാൽ ഈ വിധിയിൽ യാതൊരു ന്യായവും ഇല്ലെന്നും, നിയമം തങ്ങളുടെ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയുമാണ് ഇവിടെ സംഭവിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്. (‘Women Misuse the Law’ – Mohammed Shami’s Ex-wife Hasin Jahan Continues to be Targetted on Social Media)

മോഡലായി ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന ഷമിയുടെ മുൻ ഭാര്യക്ക് ഇത്രയും തുക ജീവനാംശം നൽകേണ്ട ആവശ്യമില്ലെന്ന് ഷമിയുടെ അഭിഭാഷകനും പറഞ്ഞു. പക്ഷെ ഈ തുക കുറഞ്ഞുപോയെന്നും കൂടുതൽ തുക ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും ഷമിയുടെ മുൻ ഭാര്യ ഹസീം ജഹാൻ ന്യൂസ്18നോട് വ്യക്തമാക്കി.

What’s your Reaction?
+1
0
+1
2
+1
0
+1
1
+1
2
+1
3
+1
4

Leave a reply