വനിതാ ഐപില്‍ താരലേലം: മലയാളി താരം മിന്നു മണിക്കായി ബംഗളുരും മുംബൈയും ; ഒടുവില്‍ വയനാട്ടുകാരി ഡല്‍ഹി കാപിറ്റല്‍സിന്

പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരരുന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്‌ല സിഎംസി അണ്‍സോള്‍ഡായിരുന്നു.

 

മലപ്പുറം, തിരൂര്‍ സ്വദേശിയായ നജ്‌ല ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പില്‍ കളിക്കാനുള്ള അവസരം നജ്‌ലയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ താരത്തിന് സാധിച്ചു. മൂന്ന് ഓവറില്‍ നാല് വിക്കറ്റ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റും വീഴ്ത്തി. കേരള ടീമിനായി നടത്തിയ പ്രകടനമാണ് നജ്‌ലയെ ലോകകപ്പ് ടീമിലേക്ക് നയിക്കുന്നത്. കൂടാതെ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ നായികയായും നജ്‌ല ഉണ്ടായിരുന്നു. വനിതാ ഐപിഎല്ലില്‍ ഏതെങ്കിലും ഒരു ടീമിന്റെ ഭാഗമാവുകയാണ് ആഗ്രഹമെന്ന് നജ്‌ല അടുത്തിടെ പറഞ്ഞിരുന്നു. അവസാന റൗണ്ടില്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ വിളിക്കാനുള്ള ഓപ്ഷനുണ്ട്.

What’s your Reaction?
+1
1
+1
0
+1
0
+1
3
+1
1
+1
0
+1
1

Leave a reply