വിവാദം: സെല്‍ഫിക്കായി വന്ന ആരാധകനെ തള്ളിമാറ്റി ഇന്ത്യന്‍ താരം- വീഡിയോ പ്രചരിക്കുന്നു.

ഇന്നലെ മഴ കാരണം ഉപേക്ഷിച്ച ഇന്ത്യ- സൗത്താഫ്രിക്ക അഞ്ചാം ടി-ട്വന്റി മത്സരത്തിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. തനിക്ക് ഒപ്പം സെല്‍ഫി എടുക്കാന്‍ ഓടി എത്തിയ ഒരു ആരാധകനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഋതുരാജ് ഗെയ്ക്ഗ്വാദ് തള്ളിമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ നിരവധിപേരാണ് വിമർശനവുമായി എത്തുന്നത്. മഴ കാരണം കളി ആരംഭിക്കാന്‍ വൈകിയതോടെ ഗ്രൗണ്ടിലെ ഡഗ്ഗ് ഔട്ടില്‍ ഇരുന്ന ഗെയ്ക്ഗ്വാദിന്റെ അരികിലേക്ക് ഗ്രൗണ്ട് സ്റ്റാഫില്‍ ഒരാള്‍ ഫോട്ടോ എടുക്കാന്‍ ഫോണുമായി എത്തുകയായിരുന്നു. സെല്‍ഫിക്ക് പോസ് ചെയ്യാന്‍ വിസമ്മതിച്ച താരം ഗ്രൗണ്ട് സ്റ്റാഫിനെ ഒരുവേള കൈകള്‍ കൊണ്ട് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. താരത്തിന്റേത് മോശം പെരുമാറ്റമാണെന്നും, ഇതിൽ മാപ്പു പറയണമെന്നും ഒരുകൂട്ടം ആവശ്യപ്പെടുന്നുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply