പാക്കിസ്ഥാൻ ബാറ്റിംഗ് കോച്ച് സ്ഥാനമൊഴിഞ്ഞ് യൂനിസ് ഖാൻ

 

 

മുൻ പാകിസ്ഥാൻ താരം യൂനിസ് ഖാൻ ദേശീയ ടീമിന്റെ ബാറ്റിങ്ങ് പരിശീലക സ്ഥാനം ഒഴിഞ്ഞു. 2022 വരെ കരാർ ഉണ്ടായിരുന്നു എങ്കിലും ബോർഡുമായി പരസ്പര ധാരണയിൽ സ്ഥാനം ഒഴിയുകയായിരുന്നു.
വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന 2020-21 ന്യൂസിലണ്ട് പര്യടനം മുതലായിരുന്നു യൂനിസ് ബാറ്റിംങ്ങ് പരിശീലക കുപ്പായം അണിഞ്ഞത്. സ്ഥാനം ഒഴിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ജൂലൈ 8 മുതൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്ന പാകിസ്ഥാൻ ടീമിന് പ്രത്യേക ബാറ്റിംഗ് പരിശീലകൻ ഉണ്ടാകില്ല. മുഖ്യ പരിശീലകൻ മിസ്ബാഹ് ഉൾ ഹക്കിനായിരിക്കും ഈ അധിക ചുമതല.
~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply