യുവരാജ് സിംഗ് മടങ്ങി എത്തുന്നു; ഇനി പുതിയ റോളിൽ.

സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം യുവരാജ് സിംഗ് ക്രിക്കറ്റിലേക്ക് തന്നെ മടങ്ങി എത്തുന്നു. അബുദാബി ടി10 ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന്റെ ഉപദേശകനായാണ് യുവരാജ് മടങ്ങി എത്തുന്നത്. മറാത്ത അറേബ്യന്‍സിനെ പ്രതിനിധീകരിച്ച്‌ 2019 എഡിഷനില്‍ യുവരാജിന് അബുദാബി ടി10 ലീഗില്‍ കളിച്ച പരിചയവുമുണ്ട്. 2019 ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിംഗ് അതിനുശേഷം ചില വിദേശ ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്നു. വിരമിച്ച ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലും യുവരാജ് സജീവമാണ്. ഇതിനു പുറമെയാണ് ഇപ്പോൾ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന്റെ ഉപദേശകന്റെ പുതിയ റോളിൽ കൂടെ യുവരാജ് മടങ്ങി എത്താൻ ഒരുങ്ങുന്നത്.

‘ചാണകം തിന്നോളൂ’ എന്ന് അമിത് മിശ്രയോട് നടി; പാക് നടിക്ക് മാസ്സ് മറുപടിയുമായി താരം.

What’s your Reaction?
+1
3
+1
0
+1
1
+1
1
+1
1
+1
7
+1
4

Leave a reply