യുവരാജ് സിങ്ങിന്റെ പ്രവചനം- ലോകകപ്പ് സെമി ഫൈനലിൽ എത്തുക ഈ ടീമുകൾ.

കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി, വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള നാല് സെമി ഫൈനല്‍ മത്സരാര്‍ത്ഥികള്‍ ആരായിരിക്കും എന്നതിനെ കുറിച്ച്‌ പല മുൻ താരങ്ങളും സംസാരിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓള്‍റൗണ്ടര്‍ യുവരാജ് സിങും തന്റെ നാല് ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിങ്ങനെ നാല് ടീമുകളെയാണ് യുവരാജ് പ്രവചിച്ചത്. സൗത്ത് ആഫ്രിക്കയ്ക്കും യുവരാജ് സാധ്യത കാണുന്നു. ഏതാനും നാളായി സൗത്ത് ആഫ്രിക്ക നടത്തുന്ന മികച്ച പ്രകടനമാണ് യുവരാജ് ഇതിനു കാരണമായി ചൂണ്ടി കാണിക്കുന്നത്.

ഒക്ടോബർ 5നു ആരംഭിക്കുന്ന ലോകകപ്പിനായി ടീമുകളെല്ലാം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. നിലവിൽ ലോകകപ്പിനായുള്ള സന്നാഹ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
0

Leave a reply