നൂറടിച്ച് സലാഹ്; മൂന്നടിച്ച് ലിവർപൂൾ | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ലിവർപൂൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇരുപതാം മിനുട്ടിൽ മുഹമ്മദ് സലായും, അറുപതാം മിനുട്ടിൽ ഫാബിന്നോയും, രണ്ടാം പകുതിയുടെ അധിക സമയത്ത് സാദിയോ മാനേയുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്.

പ്രീമിയർ ലീഗിൽ ആകെ സലാഹ് നേടുന്ന നൂറാമത് ഗോൾ ആയിരുന്നു ഇന്നത്തേത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ നൂറു ഗോളുകൾ പൂർത്തിയാക്കുന്ന മുപ്പതാമത് താരമായി സലാഹ് ഇതോടെ മാറി.

ലീഡ് വഴങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ലീഡ്സ് ശ്രമങ്ങൾ തുടർന്നെങ്കിലും ലിവർപൂൾ പ്രതിരോധം ഉറച്ചു നിന്നു. മത്സരത്തിന്റെ അറുപതാം മിനുട്ടിൽ ലിവർപൂളിന്റെ എല്ലിയോട്ടിനെ ഫൗൾ ചെയ്തതിന് സ്ട്രൂയ്ക്ക് റെഡ് കാർഡ് മേടിച്ചതോടെ മത്സരത്തിന്റെ ബാക്കി നേരം മുഴുവൻ പത്തുപേരിലേക്ക് ചുരുങ്ങിയത് ഗോൾ നേടാനുള്ള ലീഡ്‌സിന്റെ പരിശ്രമങ്ങൾക്ക് തിരിച്ചടിയായി.

സ്ട്രൂയ്ക്കിന്റെ ഫൗളിൽ പരിക്ക് പറ്റിയ എല്ലിയോട്ടിന് ഉടൻ കളം വിടേണ്ടി വന്നു. എല്ലിയോട്ടിന് സാരമായി തന്നെ പരിക്ക് പറ്റി എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply