ഡ്യുറൻഡ് കപ്പ്‌ സെപ്റ്റംബർ അഞ്ചിന് തുടക്കം കുറിക്കും: ഇത്തവണ രണ്ട് ബംഗ്ലാദേശ് ടീമുകളും

ഇന്ത്യൻ ആർമി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റ് ഡ്യുറൻഡ് കപ്പ് സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ മൂന്ന് വരെ നടക്കും. കൊൽക്കൊത്തയിലെ വൈ.ബി.കെ, കല്യാണി സ്റ്റേഡിയം എന്നിവയാണ് മത്സര വേദികൾ.

നാല് ഗ്രൂപ്പുകളിലായി പതിനാറ് ടീമുകളാമാണ് ഡ്യുറാൻഡ് കപ്പിൽ ഏറ്റുമുട്ടുക. ബംഗ്ലാദേശിൽ നിന്നുമുള്ള ധാക്ക മുഹമ്മദൻ,ഷെയ്ഖ് ജമാൽ ധൻമോദി എന്നീ രണ്ട് ടീമുകൾക്കും ഇത്തവണ ക്ഷണം നൽകിയിട്ടുണ്ട്.

ടൂർണമെന്റ് വിവരങ്ങൾ നേരത്തെ Zilliz എക്സ്ക്ലൂസീവ് ആയി റിപ്പോർട്ട്‌ ചെയ്തിരുന്നു. (ആ വാർത്ത കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക) ഇത് ശരി വെക്കുന്ന റിപ്പോർട്ടുകളാണ് പുതിയതായി പുറത്തുവരുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply