3 വർഷത്തെ കരാർ! മലയാളി താരം ബിജോയ് വർഗീസ് കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരും. || Exclusive!

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി പ്രതിരോധനിര താരം ബിജോയ് വർഗീസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി 3 വർഷത്തെ കരാർ ഒപ്പിട്ടെന്ന് സൂചന. റൈറ്റ് സെന്റർ ബാക്കായി കളിക്കുന്ന താരമാണ് ബിജോയ്. ഈ കഴിഞ്ഞ കേരളാ പ്രീമിയർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി അരങ്ങേറ്റം കുറിച്ച ബിജോയ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ടീമിനായി എല്ലാ മത്സരങ്ങളിലും കളിച്ച ബിജോയ്,  KPL ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്യുറൻഡ് കപ്പിലേക്കുള്ള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന 3 പ്രീ സീസൺ സൗഹൃദ മത്സരങ്ങളിലും താരത്തിന് കളിക്കളത്തിലിറങ്ങാൽ സാധിച്ചു.  പ്രീ സീസണിനു മുന്നോടിയായി നടന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ വ്യക്തിഗത ട്രെയിനിങ് ക്യാമ്പിലും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

 

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ താരം കോവളം എഫ്. സി യിലൂടെയാണ് തന്റെ ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് സ്‌ട്രൈക്കറായും വിങ് ബാക്കായും കളിച്ച താരം പതിയെ പ്രതിരോധനിരയിലേക്ക് ചുവടുമാറ്റി. ദേശീയ സ്കൂൾ ചാംപ്യൻഷിപ് ഫൈനൽ കളിച്ച കേരളാ ടീമിന്റെ ഭാഗമായിരുന്നു ബിജോയ്. 2018 ൽ അതേ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രതിരോധനിര താരമാകുവാനും ബിജോയ്ക്ക് സാധിച്ചു. കേരളാ ടീമിനായുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ സ്കൂൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം ലഭിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യയുടേയും സായ് (SAI) യുടെയും താരമായിരുന്ന ബിജോയ് ഈസ്റ്റ് ബംഗാളിൽ ട്രയൽസിലും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം കൊറോണ മൂലം നടക്കാതെ പോയ സന്തോഷ് ട്രോഫി കേരളാ ടീമിലേക്കും താരത്തിന് വിളിയെത്തിയിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply