മുപ്പതാമത് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആഗസ്റ്റ് 14-ന് തുടക്കം

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2021-22 സീസൺ ആഗസ്റ്റ് 14-ന് തുടക്കം കുറിക്കും. പ്രീമിയർ ലീഗിന്റെ മുപ്പതാം പതിപ്പാണ് ഈ വർഷം അരങ്ങേറാൻ പോവുന്നത്. ബ്രെണ്ട്ഫോഡ് എഫ് സി, നോർവിച് സിറ്റി ഫ് സി, വാട്ഫോഡ് ഫ് സി എന്നിവരാണ് പുതിയതായി പ്രൊമോട്ട് ചെയ്യപ്പെട്ടു വന്ന ടീമുകൾ.

ബ്രെണ്ട്ഫോഡ് ഫ് സി ഇത് ആദ്യമായാണ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ആദ്യ മത്സരവും അവരുടെ തന്നെയാണ്. ആർസനൽ ആണ് എതിരാളികൾ. ഒരു വർഷം ലീഗിൽനിന്നു തരം താണപ്പെട്ട ടീമാണ് വാട്ഫോഡും നോർവിച്ചും.

നിലവിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ മാഞ്ചസ്റ്റർ സിറ്റിയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ജാക്ക് ഗ്രീളിഷിനെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ച സിറ്റിക് കപ്പ് നിലനിർത്തുക എന്നത് അഭിമാന പ്രശ്നമാണ്. എന്നാൽ അവര്ക് അതൊരു എളുപ്പം ജോലിയാവില്ല. പുതിയ നേതാകന്മാരായി എത്തുന്ന എവേർട്ടൻ, ടോട്ടൻഹാം ഹോട്‌സ്പർ എന്നിവർ വെല്ലുവിളികളാണ്. മറിച്ചു റ്റുചെലിന്റെ കീഴിൽ പുതിയ ടീമിനെ കെട്ടിപ്പെടുത്തുന്ന ചെൽസി കിരീടം മോഹിച്ചു തന്നെയാവും കളത്തിലിറങ്ങുന്നത്. ഒലെ യുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയ്‌ഡൻ സംച്ചോയെ കൂടെ ടീമിലെത്തിച്ചു ടീം ശക്തിപ്പെടുത്തിയിരുന്നു. പരുക്കിന്റെ പിടിയിലാണെങ്കിലും ക്ളോപ്പിന്റെ ലിവർപൂൾ അതിശക്തരാണ്. എന്തൊക്കെ ആണെങ്കിലും തീ പാറുന്ന പോരങ്ങളാണ് വരാൻ പോവുന്നത്. ഒടുവിൽ കപ്പ് ആരുയർത്തും എന്നു കണ്ടറിയാം.

~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply