ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് 6 താരങ്ങൾ കൂടെ.

 

കഴിഞ്ഞ വർഷങ്ങളിലെ നിരാശകൾക്ക് ശേഷം പുതിയ സീസണായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പുതുതായി ടീമിലെത്തിച്ചത് നാല് ഇന്ത്യൻ താരങ്ങളെയാണ്. ഗോകുലം കേരളയിൽ നിന്നും വിൻസി ബാരെറ്റോ, ബംഗളൂരു എഫ്.സിയിൽ നിന്നും ഹർമൻജ്യോത് കാബ്ര, പഞ്ചാബ് എഫ്.സിയിൽ നിന്നും ഹോർമീപാം റുയിവാഹ്‌, ഇന്ത്യൻ ആറോസ് താരമായിരുന്ന സഞ്ജിവ് സ്റ്റാലിൻ എന്നിവരാണവർ. കഴിഞ്ഞ സീസണിലെ മുഴുവൻ വിദേശ താരങ്ങളുടെയും കരാർ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് പുതുതായി ഇതുവരെ വിദേശ താരങ്ങളുടെ അന്നൗൺസ്‌മെന്റുകളൊന്നും നടത്തിയിട്ടില്ല.

 

റിസർവ് ടീമിൽ നിന്നും 6 താരങ്ങൾ പ്രി-സീസൺ സ്‌ക്വാഡിൽ ഇടം നേടുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്രീക്കുട്ടൻ, ബിജോയ്, യോയമ്പ മിറ്റെയ്, അനിൽ ഗോയെങ്കർ, ഷഹജാസ്, ഗോൾ കീപ്പർ സച്ചിൻ സുരേഷ് എന്നിവരാണ് പ്രി-സീസൺ സ്‌ക്വാഡിലേക്ക് ഇടം നേടിയത്. എന്നാൽ ഈ ആറു താരങ്ങളിൽ പ്രി-സീസൺ ട്രൈനിങ്ങിലും, മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മാത്രമെ വരുന്ന ഐ.എസ്.ൽ സീസണിൽ കോച്ച് ഇവാൻ വുകുമനോവിചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് അന്തിമ ടീം ലിസ്റ്റിൽ ഇടം നേടാൻ സാധിക്കുകയുള്ളൂ.

വിദേശ താരങ്ങളുൾപ്പെടെയുള്ള മറ്റു സൈനിങ്‌ അന്നൗൺസ്‌മെന്റുകൾ വരും ആഴ്ചകളിൽ പ്രതീക്ഷിക്കാം.

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply