മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അബ്ദുൽ റബീഹ് ലുക്ക സോക്കർ ക്ലബ്ബിൽ നിന്നും ഹൈദരാബാദ് FCയിലേക്ക്

മലപ്പുറം സ്വദേശി അബ്ദുൽ റബീഹ് ഹൈദരാബാദ് FC യിൽ കരാർ ഒപ്പിട്ടു. യുവതാരങ്ങളാൽ സമ്പന്നമായ ഹൈദരബാദ് FC യിലേക്ക് റബീഹ് കൂടി എത്തുന്നത് ടീമിന് ഗുണം ചെയ്യും. 20 വയസ്സുമാത്രം പ്രായമുള്ള റബീഹ് ഇക്കാലയളവിൽ ഇന്ത്യയിലെ മുൻനിര ക്ലബ്ബുകളായ ബെംഗളൂരു FC, കേരളാ ബ്ലാസ്റ്റേഴ്‌സ് FC എന്നീ ടീമുകളുടെ യൂത്ത് ടീമിന്റെ ഭാഗഗമായിട്ടുണ്ട്. കഴിഞ്ഞതിനു മുൻപത്തെ സീസണിൽ KPL ചാമ്പ്യന്മാരായ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു അബ്ദുൽ റബീഹ്. കഴിഞ്ഞ സീസണിൽ മലപ്പുറത്തിന്റെ സ്വന്തം ക്ലബ്ബായ ലുക്കാ സോക്കർ ക്ലബ്ബിൽ സൈൻ ചെയ്ത അബ്ദുൽ റബീഹ്, ടീമിനായി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൗണ്ടിന്റെ വലതു ഭാഗത്ത് കളിക്കാൻ ഏറെ ഇഷ്ടപെടുന്ന റബീഹ്, തന്റെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കി വിങ്ങുകളിൽ ശരവേഗത്തിൽ കുതിക്കുന്ന താരമാണ്. മികച്ച ക്രോസ്സുകളും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവാറുണ്ട്. കളിയുടെ മുഴുവൻ സമയവും വിയർപ്പൊഴുക്കി കളിക്കുന്ന താരമാണ്.മലപ്പുറം MSP അക്കാഡമിയിലൂടെയാണ് റബീഹ് ഫുട്ബോൾ ലോകത്തേക്കെത്തുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിൽ മുൻപുണ്ടായിരുന്ന ഷെമീൽ ചെമ്പകത്തിന്റെ സാന്നിധ്യവും റബീഹിനെ ഹൈദരബാദ് FC യിൽ എത്തിക്കുന്നതിന് നിർണായകമായി.
റബീഹിനെ ടീമിലെത്തിച്ചതിനു ശേഷം ഹൈദരാബാദ് റിസർവ് ടീം കോച്ച് ഷെമീർ ചെമ്പകത്തിന്റെ വാക്കുകൾ?
“കഴിവുള്ള ധാരാളം ചെറുപ്പക്കാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എല്ലായ്പ്പോഴും വേറിട്ടുനിൽക്കുന്ന ഒരു കളിക്കാരനാണ് റബീഹ്. കടുത്ത എതിരാളികൾക്കെതിരെയും കളിയുടെ ഗതി നിയന്ത്രിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ, വേഗത, ത്വരണം, നൈപുണ്യം എന്നിവയിൽ അദ്ദേഹത്തിന് കഴിവുണ്ട്, ഒപ്പം എല്ലാ ദിവസവും കഠിനാധ്വാനവും ചെയ്യുന്നു”

ഹൈദരബാദ് FCയിൽ സൈൻ ചെയ്തതിനു ശേഷം അബ്ദുൽ റബീഹിന്റെ വാക്കുകൾ?
“നിലവിൽ ഒട്ടുമിക്ക യുവതാരങ്ങളും കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബാഅനു ഹൈദരബാദ് FC. എന്നെപോലെയുള്ള ഒട്ടനവധി യുവതാരങ്ങൾക്ക് അവർ അവസരങ്ങൾ നൽകുന്നു. ദേശീയ ടീമിലേക്കുള്ള അവരുടെ സംഭാവനകൾ ഓരോ യുവതാരങ്ങൾക്കും വിശ്വാസം നൽകുന്നു. ഹൈദരബാദ് FC യ്ക്കായി കളത്തിലിറങ്ങാനായി ഞാൻ കാത്തിരിക്കുകയാണ്. “

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply