ആദിൽ ഖാൻ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന

എഫ് സി ഗോവയുടെ ഡിഫൻഡർ ആദിൽ ഖാനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി സൂചന. ഇന്ത്യൻ നാഷണൽ ടീമിന്റെ ഒരു സ്ഥിരസാനിധ്യം കൂടെയാണ് ഇദ്ദേഹം. ഇന്ത്യൻ ടീമിനായി 10 കളികൾ ബൂട്ട് കെട്ടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ നൂറിലേറെ മത്സര പരിച്ചയംകൂടെയുള്ള കളിക്കാരനാണ് അദ്ദേഹം.

ഇപ്പോൾ ഹൈദരബാദ് എഫ് സി-യുടെ താരമാണ്. കഴിഞ്ഞ വർഷം ലോൺ അടിസ്ഥാനത്തിൽ എഫ് സി ഗോവക്കുവേണ്ടി 2020-21 സീസണിൽ ഐ എസ് എൽ, എ എഫ് സി ചാമ്പ്യൻസ് ലീഗ് എന്നിവയിൽ കളിച്ചിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിൽ എത്തിക്കാൻ ആണ് സാധ്യത.

2008 ൽ കരിയർ ആരംഭിച്ച ആദിൽ സ്പോർട്ടിങ് ഗോവ , മോഹൻ ബഗാൻ , ഡെമ്പോ എഫ് സി , ചർച്ചിൽ ബ്രദേഴ്‌സ്, ലോൺസ്റ്റാർ കാശ്മീർ എന്നീ ഐ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടിയും, ഡൽഹി ഡൈനാമോസ് എഫ് സി, പുണെ സിറ്റി എഫ് സി, ഹൈദരബാദ് എഫ് സി എന്നീ ഐ എസ് എൽ ക്ലബ്ബ്കൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഡിഫെൻസിൽ പരിചയ സമ്പന്നരായ കളിക്കാരുടെ അഭാവമുള്ള ബ്ലാസ്റ്റേഴ്സ്ന് ആദിലിനെ പോലെ ഉള്ള ഡിഫെൻസിൽ വ്യത്യസ്ത പൊസിഷനിൽ കളിയ്ക്കാൻ പറ്റുന്ന പ്ലേയർ ഒരു അവിഭാജ്യ ഘടകം ആകും. ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയും സെന്റർ ബാക് ആയും കളിക്കുന്ന ആദിലിനെ റൈറ്റ് ബാക് ആയും ഉപയോഗിക്കാം.

 

|Ronin|

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply