വിനായക്. എസ്. രാജ് ✍?
അങ്ങനെ നമ്മുടെ ആദ്യ വിദേശ സൈനിംഗിന്റെ ഓഫിഷ്യൽ ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ മീഡിയ പേജ് പുറത്തുവിട്ടു. അഡ്രിയാൻ ലൂണ എന്ന ഉരുഗ്വേയെൻ മിഡ്ഫീൽഡ്റിനെ ആണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചിരിക്കുന്നത്. മെക്സിക്കോ, സ്പെയിൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയ സാമ്പത്തു ള്ള ഇദ്ദേഹത്തിനെ മെൽബർൺ സിറ്റിയിൽനിന്നും രണ്ട് വർഷത്തെ കരാറിൽ ആണ് ഇദ്ദേഹത്തെ ടീമിൽ എത്തിച്ചേക്കുന്നത്. 29 വയസ് പ്രായം മാത്രമാണ് ഇദ്ദേഹത്തിനുള്ളത്, അതായത് ഇദ്ദേഹം ഇദ്ദേഹത്തിന്റെ പ്രൈം-സ്റ്റേജിൽ ആണ് ഇപ്പോൾ ഉള്ളത്. RCD Espanyol,Gimnástic എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട് ഇദ്ദേഹം….
Uruguay U-20 നാഷണൽ ടീമിനായി 14 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ ഇദ്ദേഹം അടിച്ചിട്ടുണ്ട്… പക്ഷെ, കഴിഞ്ഞ 2 കൊല്ലത്തെ പ്രകടനത്തെയാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്!
•ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ആവിശ്യം…
കഴിഞ്ഞ സീസണുകളിൽ ഫോർമോട്ട് ആയ പരിക്കിന്റെ വെല്ലുവിളിയിലുള്ള താരങ്ങളെ ടീമിൽ എത്തിക്കുന്നതായിരുന്നു കാണാൻ സാധിക്കാറുണ്ടായിരുന്നത്. ഈ സീസണിൽ അതിനൊരു മാറ്റമുണ്ടാവും എന്നാണ് ഇതിലൂടെ ഞാൻ വ്യെക്തിപരമായി കണക്കാക്കുന്നത്.
ഇദ്ദേഹത്തിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം പരിശോധിക്കുവാണെങ്കിൽ,ഇദ്ദേഹം കാഴ്ചവെച്ചത് ഒരു descent performance ആണെന്ന് പറയാൻ സാധിക്കും. മെൽബെർണിനായി 46 മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്, അതിൽ നിന്നും 8 ഗോളും,9 അസ്സിസ്റ്റും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. സ്റ്റാറ്റ്സിനെക്കാൾ ഉപരി ഇദ്ദേഹം കളിക്കളത്തിൽ കാഴ്ചവെയ്ക്കുന്ന കളിരീതിയെ ഒന്ന് വിലയിരുത്തി നോക്കാം.
•ഗെയിംസ്‌റ്റൈൽ….
അറ്റാക്കിങ്-മിഡ്ഫീൽഡർ,വിംഗ്ർ, സെക്കന്റ് സ്ട്രിക്കർ, സെൻട്രൽ-മിഡ്ഫീൾഡർ, എന്നീ പൊസിഷനുകളിൽ കളിക്കാൻ ഉള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്. പക്ഷെ, എല്ലാ പൊസിഷനിൽ കളിക്കുമെങ്കിൽപോലും ഇദ്ദേഹത്തിന്റെ സ്വഭാവശൈലി മനസിലാകുന്നത്തിലാണ് കാര്യം.
ഒരു വിംഗ്റിന്റെ സ്വഭാവം പുലർത്തുന്ന, ഇദ്ദേഹം ട്രാൻസിഷൻ ടൈമുകളിൽ വളരെ അപകടകാരിയാണ്. വിങ്ബാക്കുകൾ ഓവർലപ്പ് ചെയ്യുന്നസമയത് വിടുന്ന സ്പേസുകളെ ചൂഷണം ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്. [SS 1]
മെൽബർൺ സിറ്റിയിൽ ട്രാൻസിഷണൽ അറ്റാക്കുകളെ മെനയാൻ ഇദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ”A Transition-architect”
മെക്സിക്കോയിലും ഇതേ കാര്യം കാണാൻ സാധിക്കാറുണ്ടായിരുന്നു…..
One v One സാഹചര്യങ്ങളെ വളരെ നല്ല രീതിയിൽ ഇദ്ദേഹത്തിന് കൈകാര്യം ചെയ്യുവാൻ സാധിക്കും, അതിനാൽ തന്നെ ട്രാൻസിഷൻ ടൈമുകളിൽ ഇദ്ദേഹത്തിനെ നല്ലരീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കും.ഇവാന്റെ ഈ സീസണിലെ ഒരു തന്ത്രം ട്രാൻസിഷൻ ആവും എന്ന് ഞാൻ ഇതിലൂടെ കരുതുന്നു.
വളരെ നല്ല work-റേറ്റ് ഉള്ള താരമാണ് ലൂണ, വ്യെക്തിപരമായി ഇഷ്ടപ്പെട്ടയൊരു കാര്യം. കാരണം ഇന്ത്യൻ സാഹചര്യങ്ങളിൽ വിദേശത്താരങ്ങളുടെ work-rate ഒരു ടീമിന്റെ, റിസൾട്ടിന്റെ ഏറ്റവും വെല്യ ഫാക്ടർ ആണ്…. അതിനാൽ, ഒരു വർക്ക്-റേറ്റുള്ള സ്ട്രിക്കർ ഉണ്ടാവുന്നത് ഗുണം ചെയ്യും….
ടെക്നിക്കൽ അബിലിറ്റിയും അത്യവശ്യം നല്ലരീതിയിലുള്ളതിനാൽ ഡ്രിബ്ബ്ളിങ്ങും ഇദ്ദേഹത്തിനു നിസഹായം ചെയ്യുവാൻ സാധിക്കുന്നു, അതിനാൽ തന്നെ ഫിസിക്കിന്റെ ഒരു കുറവ് ഇതിലൂടെ ഇദ്ദേഹത്തിന് നികത്തുവാൻ സാധിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, ഓഫിൻസിവ് ബ്ലോക്കിൽ കളിപ്പിക്കുന്നതാവും ഇദ്ദേഹത്തിന് കുറച്ചുകൂടി അപകടകാരിയാകുന്നത്. സെൻട്രൽ മിഥ്ഫീൽഡ്റായി ചില മത്സരങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്, പക്ഷെ അത് ഒരു തരത്തിൽ ഡബിൾ-10 പോലെയാണ് തോന്നാറുള്ളത്. [Screenshot no. 2].
സ്പേസുകളെ നല്ല രീതിയിൽ ഇദ്ദേഹത്തിന് ഉപയോഗപ്പെടുത്തുവാൻ സാധിക്കും.സംയോജനത്തോടെ, പാസ്സുകളെ അറ്റാക്കിങ് തേർഡുകളിൽ റോറ്റേറ്റ് ചെയ്യുവാനും, കീ-പാസ്സുകളും ഇടുവാൻ ഇദ്ദേഹത്തിനെ കൊണ്ട് സാധിക്കും. 50 കീ-പാസ്സെസ് ആണ് ഇദ്ദേഹം കഴിഞ്ഞ സീസണിൽ നൽകിയിട്ടുള്ളത്. പക്ഷെ ഇദ്ദേഹത്തിന്റെ കളിശൈലി ഒരു പ്ലയെർമക്കറിനെക്കാളുമുപരി സപ്പോർട്ടിങ്-മിഡ്ഫീൽഡർ എന്ന രീതിയിലാണ് പൊസിഷനിങ്, റിയാക്ഷൻസ് എല്ലാം നോക്കുമ്പോഴ് മനസിലാക്കാൻ സാധിക്കുന്നത്…
•വല്ലുവിളി / Weakness
ഫിസിക്കൽ(Physic) അത്ര മികച്ചതാണോ എന്നുള്ളതാണ് എന്റെ ഒരു സംശയം! അജിലിറ്റി, and ബാലൻസ് നല്ല രീതിയിൽ ഇദ്ദേഹത്തിനുണ്ട്. Hard pressing impacts നെ resist ചെയ്യുവാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ അത്ര കാര്യമായി affect ചെയ്യില്ല എന്ന് കരുതുന്നു..
ഉയരം 167cm ഉള്ളതുകൊണ്ടുതന്നെ എരിയൽ challenges ബുദ്ധിമുട്ടാവാം, എന്നിരുന്നാലും Jumping Reach ഇദ്ദേഹത്തിനുണ്ട്.
ഇദ്ദേഹത്തിന്റെ anticipation മികവിന്റെ സഹായത്തോടെ cross-field പാസ്സെസിക്കെ Recieve ചെയ്യുന്നുതും ഒരു Trait ആണ് ഇദ്ദേഹത്തിന്റെ.
ഇദ്ദേഹം വളരെ നല്ല പേസ്സുള്ള താരമാണ്, എന്നിരുന്നാൽ പോലും ഇന്ത്യൻ താരങ്ങളുടെ വേഗതയെ തരണം ചെയ്യുവാൻ സാധിക്കുമോ എന്ന് കണ്ടറിയണം.
പക്ഷെ, ന്യുനതകളെ മാറുകടക്കാനുള്ള പല Plus പോയ്ന്റ്സ് ഇദ്ദേഹത്തിനുള്ളതിനാൽ, പോരായിമകളെ അധികം ശ്രെദ്ധ തത്കാലം പുലർത്തുന്നില്ല, പക്ഷെ കണ്ണടച്ച് ഒഴിവാക്കുവാനും ആഗ്രഹിക്കുന്നില്ല….
•എങ്ങനെ ഉപയോഗപ്പെടുത്താം???
ഇദ്ദേഹത്തിന്റെ ഷൂട്ടിംഗ് മികവും, സെറ്റ്-പീസ് മികവ് നമക് വളരെ ഗുണം ചെയ്യും. ബ്ലസ്സ്റ്റേഴ്സിന്റെ ഈ സീസണിലെ സെറ്റ്-പീസ് ടേക്കർ ആവും എന്ന് കരുതുന്നു….
നല്ല പവർ ഷോട്ടുകൾ ഉതിർക്കാൻ കഴിവുണ്ട്, ഒരു സ്ട്രിക്കറായി/സെക്കന്റ്-സ്ട്രിക്കറായി പരിഗണിക്കുന്നതിലും തെറ്റില്ല കാരണം, ഇവാൻ വുകൊമനോവിച് അങ്ങനെ ഉപയോഗിക്കുന്നത് കാണാൻ സാധിക്കാറുണ്ട്. Timely രണ്ണുകൾ നല്ല രീതിയിൽ നടത്തുവാൻ സാധിക്കുന്നതുകൊണ്ടുതനെ, Penetrative ബോൾ അഥവാ ത്രൂ-ബാൾസ് ഉപയോഗപ്പെടുത്താൻ സാധിക്കും, ഇവാൻ നോട്ടമിടുന്നായൊരു കാര്യം. അത്യാവശ്യം നല്ല ഫിനിഷിങ്ങും ഇദ്ദേഹത്തിന് ചെയ്യുവാൻ സാധിക്കാറുണ്ട്. സ്ട്രിക്കറിന് സപ്പോർട്ടിങ് ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ”വെല്യ ഗുണം”.
മികച്ച സൈനിംഗ് തന്നെയാണ് അഡ്രിയാനിന്റേത്. ഇന്ത്യൻ-conditions നെ നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചാൽ നമുക്ക് ഒരു മുതൽ തന്നെയാണ്! ശുഭപ്രതീക്ഷയോടെ…..
Leave a reply