ഏഷ്യൻ കപ്പിലേക്ക് മാസ്സ് എന്ററിയുമായി ടീം ഇന്ത്യ,ഹോങ്കോംഗിനെതിരെ 4 ഗോൾ ജയം

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത റൗണ്ട് അവസാനിപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്.ഇന്ത്യയ്ക്കായി അൻവർ അലി, ക്യാപ്റ്റൻ ഛേത്രി,മനവിർ സിങ് ,ഇഷൻ പണ്ഡിത എന്നിവർ വലകുലിക്കി.

രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ ഹോങ്കോങിന്റെ നെഞ്ചത്തു ആദ്യ വെടി പൊട്ടിച്ചു. അൻവർ അലിയാണ് ഇന്ത്യയെ മുന്നിൽ എത്തിച്ചത്.ആരോഗ്യപ്രശ്‌നങ്ങൾ കാരണം തന്റെ കളി ജീവിതം അവസാനിപ്പിച്ച നാല് വർഷത്തിന് ശേഷം തിരിച്ച എത്തിയ അൻവർ അലി നേടിയ ഗോളായിരുന്നു ഇത്.അതു കൊണ്ട് തന്നെ ആരാധകർ ഏറ്റവും കൂടുതൽ ആഹ്‌ളാദം കൊണ്ടു.പിന്നീട് അവസരങ്ങൾ കിട്ടിയെങ്കിലും അതു മുതലാക്കാൻ ഇന്ത്യയ്ക്കായില്ല.സഹാലിന്റെ കിടിലം ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് രണ്ടാം ഗോൾ പിറന്നത്.

ഫ്രീകിക്കെടുത്ത ജീക്‌സണ്‍ സിങ് മനോഹരമായ പാസ് ഛേത്രിയ്ക്ക് നല്‍കി. വായുവിലൂടെ ഉയര്‍ന്നുവന്ന പന്ത് അതിമനോഹരമായി കാലിലൊതുക്കിയ ഛേത്രി ഗോള്‍കീപ്പറനേയും ഡിഫൻഡർമാരെയും പറ്റിച്ച ഗോൾ നേടുകയായിരുന്നു.ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. ഇതോഗെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി.

രണ്ടാം പകുതിയിൽ ഉദാന്തയക്ക്പകരക്കാരനായി ഇറങ്ങിയ മനവിർ സിംഗ് ഗോൾ നേടി.ബ്രാണ്ടൻ ഫെർണാണ്ടസാണ് ഗോളിന് വഴി ഒരുക്കിയത്.മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഷാന്‍ പണ്ഡിത ഇന്ത്യയ്ക്ക് വേണ്ടി നാലാം ഗോള്‍ നേടി. മന്‍വീര്‍ സിങ്ങിന്റെ ക്രോസില്‍ നിന്നാണ് ഇഷാന്‍ ഗോളടിച്ചത്.82-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ 2023 എ.എഫ്.സി കപ്പിന് യോഗ്യത നേടി. മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യ യോഗ്യത ഉറപ്പിച്ചിരുന്നു.ഇന്ത്യ തുടര്‍ച്ചയായി രണ്ട് തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply