ആദ്യം ഛേത്രി പിന്നീട് സൂപ്പർ സബായി സഹൽ,ഇഞ്ചുറി ടൈമിൽ ഇന്ത്യക്ക് ജയം

ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ആവേശകരമായ വിജയം. ഇഞ്ച്വറി ടൈമിൽ സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന്റെ ബലത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ കൊൽക്കത്തയിൽ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.

കളിയിൽ ഇന്ത്യയ്ക്ക് അനവധി അവസരം കിട്ടിയെങ്കിലും അതു മുതലാക്കാൻ ഇന്ത്യയ്ക്കായില്ല.ആദ്യ പകുതിയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കിടിലം ഷോട്ട് അഫ്ഗാൻ ഗോളി തടഞ്ഞു ഇടുകയായിരുന്നു.കളിയുടെ 86 ആം മിനുട്ട് വരെ മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു.

ആഷിഖ് കുരുണിയിനെ വീഴ്ത്തിയ അഫ്ഗാൻ താരം ഇന്ത്യയ്ക്ക് ബോക്സിനു വെളിയിൽ ഫ്രീ കിക്ക്‌ നേടി കൊടുത്തു.ഫ്രീ കിക്ക്‌ എടുത്ത ഛേത്രിക്ക് ലക്ഷ്യം തെറ്റിയില്ല.ഛേത്രിയുടെ 83ആം അന്താരാഷ്ട്ര ഗോളയിരുന്നു ഇത്.

പക്ഷെ ഈ ലീഡ് മിനുട്ടുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ.ജിന്ഗൻന്റെ തെറ്റായ ക്ലറിയൻസിൽ അഫ്ഗാൻ കിട്ടിയ ഒരു കോർണറിൽ നിന്നാണ് സമനില ഗോൾ നേടിയത്.അമിരിയുടെ ഹെഡർ ഇന്ത്യയുടെ വലയിൽ വീണു. അഫ്ഗാൻ സമനില പിടിച്ചു. സ്കോർ 1-1.

കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഗോൾ നേടിയ ഛേത്രിക്ക് പകരം സഹൽ അബ്ദുൽ സമദ് വന്നത്.നിമിഷങ്ങൾക്കകം തന്നെ ഗോൾ നേടി സമദ് ഇന്ത്യയെ വിജയത്തിലേക്കെതിച്ചു.മറ്റൊരു മലയാളി താരമായ ആഷിഖ് കരുണിയൻ തന്നെയാണ് ഈ ഗോളിനും അസിസ്റ്റ് നൽകിയത്.വിജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള ഹോങ്കോങിനും 6 പോയിന്റാണ്. ഇനി അവസാന മത്സരത്തിൽ ഹോങ്കോങിനെ ആകും ഇന്ത്യ നേരിടുക.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply