കാബൂളില്‍ യു.എസ് സൈനിക വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ഫുട്ബോള്‍ താരവും. പത്തൊന്‍പതുകാരന്‍ സാക്കി അന്‍വാരിയാണ് മരിച്ചത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് സാക്കി അന്‍വാരി കയറിയത്. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേയ്ക്കുവീഴുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് പ്രചരിച്ചത്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി.
മാധ്യമ പ്രവർത്തകനായ ബാബക് തഗ്‌വിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
– എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply