ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ ആദ്യ ക്‌നോക് ഔട്ട് മത്സരത്തിൽ ബെംഗളൂരു എഫ്.സിക്ക് അനുവദിച്ച വിവാദ ഗോളിൽ പ്രതിഷേധിച്ചു കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കാൻ സാധ്യതയുള്ള ശിക്ഷകൾ പുറത്ത്. പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
മർക്കസ് റിപോർട്ട് ചെയ്യുന്ന പ്രകാരം ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നേക്കാവുന്ന ശിക്ഷകൾ ഇതൊക്കെയാണ്:
1) പോയിന്റുകൾ വെട്ടികുറക്കുക.
2) ഉയർന്ന തുക പിഴ (16 കോടിയോളം).
3) പരിശീലകന് സസ്പെൻഷൻ.
4) ടീമിനെ ബാൻ ചെയ്യൽ.
ഇതിൽ ബ്ലാസ്‌റ്റേഴ്‌സിനെ ബാൻ ചെയ്യാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഉടനടി തന്നെ നടപടികൾ ഉണ്ടാവില്ലെന്നും, സീസൺ അവസാനിച്ച ശേഷം നടത്തുന്ന അന്വേഷണങ്ങൾക്ക് ശേഷമാവും ബ്ലാസ്റ്റേഴ്സിന് എതിരായ നടപടികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും, ഇന്ത്യൻ സൂപ്പർ ലീഗും കൈകൊള്ളുകയെന്നും റിപ്പോർട്ടിലുണ്ട്.
Leave a reply