സൂപ്പർ കപ്പ് കേരളത്തിൽ നടക്കും; രണ്ടു വേദികളിൽ മത്സരങ്ങൾ.

ഗ്രൂപ്പ് ഘട്ടത്തിൽ 16 ടീമുകൾ പങ്കെടുക്കുന്ന 2022-23 ഹീറോ സൂപ്പർ കപ്പ് 2023 ഏപ്രിൽ 8 മുതൽ 25വരെ കേരളത്തിൽ നടക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് നഗരങ്ങളിൽ രണ്ടെണ്ണം ടൂർണമെന്റിന് വേദിയാകും. യോഗ്യതാ റൗണ്ട് ഏപ്രിൽ മൂന്നിന് ആരംഭിക്കും. (Kerala to host Hero Super Cup 2022-23 in April)

ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകൾക്കും, 2022-23 ഐ-ലീഗിലെ ചാമ്പ്യൻമാർക്കും ഹീറോ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഹീറോ ഐ-ലീഗിൽ 2 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾ ശേഷിക്കുന്ന നാല് ഗ്രൂപ്പ് സ്റ്റേജ് സ്ഥാനങ്ങൾക്കായി യോഗ്യതാ റൗണ്ടിൽ മത്സരിക്കും.

നാല് വർഷത്തിന് ശേഷമാണ് സൂപ്പർ കപ്പിന്റെ തിരിച്ചുവരവ്. അവസാനമായി സൂപ്പർ കപ്പ് നടന്ന 2019ൽ ഫൈനൽ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 2-1ന് തോൽപ്പിച്ച് എഫ്‌സി ഗോവയാണ് ചാമ്പ്യന്മാരായത്. 2018ലെ പ്രഥമ സൂപ്പർ കപ്പ് സീസണിൽ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ 4-1ന് തോൽപ്പിച്ച ബെംഗളൂരു എഫ്‌സിയും ചാമ്പ്യന്മാരായി.

What’s your Reaction?
+1
0
+1
0
+1
1
+1
2
+1
2
+1
0
+1
1

Leave a reply