ഐ എം വിജയനെ പദ്മശ്രീയ്ക്ക് ശുപാർശചെയ്ത് എ ഐ എഫ് എഫ്.

രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീക്കുവേണ്ടി ഐ എം വിജയനെ ശുപാർശചെയ്ത് എ ഐ എഫ് എഫ്.നിലവിലെ എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മറ്റി ചെയർമാനാണ് അദ്ദേഹം.

 

90 കളുടെ തുടക്കത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വിജയൻ ആകെ 79 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടിയിട്ടുണ്ട്.2000 മുതൽ 2003 വരെ ഇന്ത്യൻ ടീമിനെ നയിച്ച അദ്ദേഹം സഹ സ്‌ട്രൈക്കർ ബൈച്ചുങ് ബൂട്ടിയയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. 2003 ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ച ഇദ്ദേഹത്തിന് . 1993,1997,1999 വർഷങ്ങളിൽ ഇന്ത്യൻ ‘പ്ലെയർ ഓഫ് ദ ഇയർ’ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

 

 

2003 ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹം രാജ്യത്തിനുവേണ്ടിയുള്ള അവസാനമായി കളിച്ചത്. പ്രസ്തുത ടൂർണമെന്റിൽ നാല് ഗോളുകൾ നേടി ടോപ് സ്കോററായ അദ്ദേഹം ടൂർണമെന്റിന് ശേഷം വിരമിക്കുകയായിരുന്നു.

1991 ലെ നെഹ്‌റുകപ്പിലൂടെ രാജ്യത്തിനുവേണ്ടി അരങ്ങേറ്റം കുറിച്ച അദ്ദേഹം 1999 ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ നടന്ന മത്സരത്തിൽ വെറും 12 സെക്കൻഡിനുള്ളിൽ ഗോൾ നേടികൊണ്ട് റെക്കോർഡ് ഇട്ടിരുന്നു.

 

 

ക്ലബ്ബ് തലത്തിൽ, മോഹൻ ബഗാൻ, കേരള പോലീസ് എഫ്‌സി കൊച്ചിൻ, ജെസിടി മിൽസ് ഫഗ്‌വാര എന്നീ ക്ലബ്ബുകൾക്കായി വിജയൻ ബൂട്ട് കെട്ടിയിട്ടുണ്ട്.സൈലൻ മന്ന (1971), ചുനി ഗോസ്വാമി (1983), പി കെ ബാനർജി (1990), ബൈച്ചുങ് ബൂട്ടിയ (2008), സുനിൽ ഛേത്രി (2019), ബെംബെം ദേവി (2020) എന്നിവർ നേരത്തെ പത്മശ്രീ നേടിയിട്ടുള്ള ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ.

 

ഇതിന് മുൻപ് 2020ലും ഇദ്ദേഹത്തെ പദ്മശ്രീക്കായി ശുപാർശ ചെയ്തിരുന്നു.വിജയന് പുറമെ അരുൺ ഘോഷ്, ഷബീർ അലി എന്നീ മുൻ താരങ്ങളെയും എ ഐ എഫ് എഫ് പദ്മശ്രീക്കായി ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്ട്രൈക്കർ ജെജെ ലാൽ പേഖുലുവയ്ക്ക് അർജുന അവർഡിനു ശുപാർശ ചെയ്യാൻ തീരുമാനമായിട്ടുണ്ട്.

 

✒️ദസ്തയോ

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply