ഇന്ത്യയ്ക്ക് ഏഷ്യകപ്പ്‌ യോഗ്യത നേടികൊടുത്തത് സ്റ്റിമാകിന്റെ തന്ത്രങ്ങളല്ല. പിന്നെന്ത്?

?ചരിത്രത്തിൽ അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനലിന് യോഗ്യത നേടിയത്.

?ഇന്ത്യ യോഗ്യക നേടിയത് 3 കളികളും ജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായി.

?2023ലെ ഏഷ്യൻ കപ്പ് അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കും

? 3 കളിയിൽ 4 ഗോൾ നേടി നായകൻ സുനിൽ ഛേത്രി മുന്നിൽ നിന്ന് നയിച്ചു.

സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം ഏഷ്യൻ കപ്പിലെ എക്കാലത്തെയും മികച്ചപ്രകടനമാണ് ഏഷ്യ കപ്പ്‌ ക്വാളിഫയർ മത്സരത്തിൽ കാഴ്ചവെച്ചത്.കയ്യാലപ്പുറത്തെ തേങ്ങ പോലെയിരുന്ന പരിശീലകസ്ഥാനം ഉറപ്പിക്കാനും ഈ യോഗ്യത നേട്ടത്തോടെ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാകിനായി.

കംബോഡിയയെ 2-0ന് തോൽപ്പിച്ചുകൊണ്ട് തുടങ്ങിയ ഇന്ത്യ തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ അവസാന മിനുട്ടുകളിലെ ഗോളിലൂടെ 2-1ന് വിജയമുറപ്പിച്ചു. അവസാന കളിയിൽ നീണ്ട 29 വർഷങ്ങൾക്കുശേഷം ആദ്യമായി ഹോങ്കോങ്ങിനെ തോൽപിച്ചു, അതും 4-0ന് രാജാകീയമായി ഗ്രൂപ്പ് ടോപ്പർമാരായാണ് ഇന്ത്യ ഏഷ്യ കപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.

എന്നാൽ ഇന്ത്യക്ക് ഏഷ്യാക്കപ്പിന് യോഗ്യത നേടികൊടുത്തത് പരിശീലകൻ ഇഗോർ സ്റ്റിമക്കിന്റെ തന്ത്രങ്ങളോ കൈമെയ്യ് മറന്ന് പോരാടിയ കളിക്കാരോ അല്ല, പിന്നെ ആര്??? അതൊരു മന്ത്രവാദിയാണ്. അതെ മന്ത്രവാദത്തിലൂടെയാണ് ഇന്ത്യ കളിജയിച്ചതെന്നണ് എ. ഐ. എഫ്. എഫ് ന്റെ ഭാഷ്യം.

24 ടീമുകൾ അടങ്ങുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനലിൽ ബർത്ത് ഉറപ്പിച്ച ദേശീയ പുരുഷ ടീമിനെ പ്രചോദിപ്പിക്കാൻ ഒരു ജ്യോതിഷിക്ക് എഐഎഫ്എഫ് 16 ലക്ഷം രൂപ നൽകി എന്നാ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.എഐഎഫ്എഫ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനന്ദോ ധർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മുൻ ഇന്ത്യൻ ഗോൾകീപ്പർ തനുമോയ് ബോസ് ഉൾപടെയുള്ളവർ ഈ ആശയത്തെ പരിഹസിക്കുകയും എഐഎഫ്എഫ് ലോക ഫുട്ബോളിന് മുന്നിൽ പരിഹാസപാത്രമായി മാറുകയും ചെയ്തു എന്ന അഭിപ്രായമുള്ളവരാണ്.

“ശരിയായ രീതിയിൽ യൂത്ത് ലീഗുകൾ നടത്തുന്നതിൽ ഇവർ ആവർത്തിച്ച് പരാജയപ്പെടുകയും നിരവധി ടൂർണമെന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ചെയ്ത ഒരു സമയത്ത്, ഇതുപോലുള്ള സംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമാക്കും” ബോസ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

കാലാവധികഴിഞ്ഞിട്ടും അധികാര കസേരയിൽ കടിച്ചു തൂങ്ങി കിടന്ന് അവസാനം ഇന്ത്യയിലെ പരമോന്നത കോടതിയുടെ ഇടപെടലിൽ പുറത്താക്കപ്പെട്ട അധികാരികളുള്ളപ്പോൾ കളി ജയിക്കാൻ മന്ത്രവാദവും കൂടൊത്രവും നടത്തുന്നതിൽ അത്ഭുതമില്ല.

കോവിഡ് സാഹചര്യത്തിൽ സാമ്പത്തികമായി പിരിമുറുക്കമനുഭവിക്കുമ്പോഴും വിദേശയാത്രകൾക്ക് പണമിറക്കാൻ യാതൊരുമടിയുമില്ലാത്ത ഭാരവാഹികൾ മന്ത്രവാദത്തിനായി 16 ലക്ഷം മുടക്കിയതിൽ യാതൊരു അത്ഭുതവുമില്ലെന്നാണ് ആരാധകരുടെ പക്ഷം.

ഫിഫയുടെ ഭാഗത്തുനിന്നും ഒരു ബാൻ കിട്ടാനുള്ള സർവ്വ സാഹചര്യവുമൊത്തുനിൽക്കെ ഇന്ത്യൻ ഫുട്ബോളിന്റെ രക്ഷയ്ക്ക് ആരെങ്കിലും അവതരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply