ഐറ്റർ മോൺറോയ് ഒരു മിഡ്ഫീൽഡ് പ്രതിഭാസം…

ഐ. എസ്. എല്ലിലെ എക്കാലത്തെയും മികച മിഡ്ഫീൽഡറിൽ മാരിലൊരാൾ ആണ് ഐറ്റർ മോൺറോയ്. അമിത വർക്ക്‌ റേറ്റും, ക്രിയാത്മകമായ കളി മെനയാനും കളിയെ കൈവശത്തു വെയ്ക്കുവാനുള്ള കഴിവാണ് മോൺറോയിന്റെ ഏറ്റവും വലിയ സുവിശേഷത….

എന്ത് തരത്തിലെ മിഡ്ഫീൾഡറാണ് മോൺറോയ്? ലോകഫുട്ബോളിൽ നിരവധി തരത്തിലെ മിഡ്ഫീൽഡ്ർമാരുണ്ട്, ബോക്സ്‌-to-ബോക്സ്‌, പ്ലേ-മേക്കർ, ഡിസ്ട്രോയർ എന്നീ റോളുകൾ സുപരിചിതമാണ്. മോൺറോയുടെ കളിരീതി ഒരു ഡീപ്-ലയിങ്(Deep lying playmaker), അഥവാ ഒരു പ്ലേ-മേക്കർ കളി രീതിയാണ്. ആഴത്തിൽ മനസിലാക്കാം…

•ഡീപ് ലയിങ് പ്ലേ-മേക്കർ എന്ന് പറഞ്ഞാൽ പിറകിൽനിന്നും കളി മെനയുന്ന പ്ലേ-മേക്കർ ആണ്…

മോൺറോയ് ജംഷേദ്പൂരിൽ കളിച്ചത് ഒരു കണക്ടറിന്റെ (Connector) റോളിൽ ആണ്. കളിയുടെ താളം നിയന്ത്രിക്കാനുള്ള മികവ് മോൺറോയിക്കുള്ളത് കൊണ്ടുതന്നെ, ജംഷേദ്പൂരിന്റെ ടീമിൽ ഒരു സ്ഥിരത ഉറപ്പ് വരുത്തുവാൻ ഇത് വളരെ അധികം സഹായിച്ചു. [Sceenshot 1]. ജംഷീഡ്പൂറിന്റെ അറ്റാക്കിങ് തുടങ്ങുന്നത് മോൺറോയുടെ കാലുകളിൽ നിന്നാണ്. അതുകൊണ്ടാണ് ഒരു ഡീപ് ലയിങ് പ്ലേ-മേക്കർ എന്ന് വിശേഷിപ്പിച്ചത്.
ചിത്രത്തിൽ കാണുന്നതുപോലെ, ജംഷേദ്പൂരിന്റെ ടാക്ടിക്കൽ ഘടനയെ ബന്ധിപ്പിക്കുവൻ മോൺറോയിക്കു വലിയ പങ്കുണ്ടായിരുന്നു. ജംഷേദ്പൂരിന്റെ 2020-21 സീസണിലെ ഭൂരിഭാഗ അവസരങ്ങളും സൃഷ്ടിച്ച താരം മോൺറോയ് ആയിരുന്നു. കളിയെ കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന് വളരെ നല്ല രീതിയിലുള്ളതിനാൽ തന്നെ സ്പെസുകളെ കൃത്യയർന്ന അവസരങ്ങൾ കണ്ടത്തി ബോൾ-ഫീഡ് ചെയ്യിപ്പിക്കുവാൻ സാധിക്കുന്നു.
സെറ്റ്-പീസുകളും എടുക്കുവാൻ ഉള്ള കഴിവ് ഇദ്ദേഹത്തെ മേന്മയുള്ള താരമാക്കുന്നു. 3+1 റൂൾ നടപ്പിലാക്കുബോഴ് ഇദ്ദേഹത്തെ ടീമിലെത്തിക്കുന്ന ക്ലബിന് ഒരു ഗുണം തന്നെ! ഒരു ടീമിന് ഉത്തമമായ ”ഫീഡർ”.

ഐ. എസ്. എല്ലിലെ തന്നെ മറ്റൊരു മികച്ച മിഡ്ഫീൽഡർ ആണ് അഹ്‌മദ്‌ ജാഹു. സ്ഥിതിവിവരപ്പട്ടികയായി താരതമ്യം ചെയ്‌യുമ്പോഴ്, രണ്ടുപേർക്കും സാമ്യത ഉള്ളതുപോലെ തോന്നിയേക്കാം. മോൺറോയുടെ പോരായിമ എന്ന് അറിയപ്പെടുന്നത് അദേഹത്തിന്റെ ഡിഫൻസിവ് കളിരീതിയണ്, പക്ഷെ ജാഹു അറിയപെടുന്നത് അദേഹത്തിന്റെ ഡെഫൻസിവ് മിക്കവത്താൽ. ജാഹുവിനു നല്ല രീതിയിൽ ക്ലീൻ-ടാക്കൾസ് ചെയ്യാനുള്ള കഴിവുണ്ട്, പക്ഷെ മോൺറോയ് കുടുതലും സ്റ്റാൻഡിങ് ടാക്കളുകളെ ആശ്രയിക്കുന്നു. ഇരുവരുടെയും Ground Duels Success rate പരിശോദിച്ചാൽ ജാഹു 51% വും 59% വുമാണ് മോൺറോയുടേത്, ഇതിലെ രസകരമായ സംഭവം രണ്ടുപേരുടെയും attempt ൽ അധികം വിത്യാസം ഇല്ല. പക്ഷെ, ചില്ല പൊസിഷനിങ്ങ്(Positioning), പാളിച്ചകളാണ് മോൺരോയെ സംബന്ധിച്ച് ഒരു വെല്ലുവിളി.

ജാഹുവിന്റെ ശാരീരിക ശക്തിയും(Physicality), ഉയരവും ഹൈ-ഇന്റന്സിറ്റി മത്സരത്തിൽ വളരെ ഉപയോഗ പ്രേതമാവുന്നതാണ്, അതേ സമയം മോൺറോയ് തന്റെ work-rate ൽ വളരെ ക്ഷമത്തായേറിയ താരവും.

ഇരുവർക്കും ചിപ്പിങ് ബോളുകൾ ഇടുവാനുള്ള കഴിവുണ്ട്. ഡിഫൻസിവ് ലൈനുകളെ മുറിക്കാനുള്ള ത്രൂ-ബോളുകളും മോറോയ്ക്ക് നൽകുവാനുള്ള കഴിവുണ്ട്. കാര്യമായി കണ്ടട്ടില്ലെങ്കിൽ പോലും, ചെയ്ത നിമിഷങ്ങൾ ഇക്കാര്യത്തെ തെളിയിക്കുന്നു. അറ്റ്ലെറ്റിക്കോ മാഡ്രിഡ്‌ ബി, സി ടീമുകളിൽ നിന്നും വളർന്നുവന്ന ഇദ്ദേഹത്തിന്റെ ടെക്നിക്കൽ മികവ് ഏത് പരിശീലകനെയും ആകർഷിക്കും. ഇനി ഇദ്ദേഹത്തിനെ ഐ. എസ്. എൽ ടീമുകൾ നോട്ടമിടുമോ എന്ന് കണ്ട് അറിയണം….

✍️വിനായക് എസ് രാജ് ✍?

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply