ഓസ്‌ട്രേലിയൻ യുവ പ്രതിരോധ താരത്തെ മഞ്ഞപ്പടയുടെ കൂടാരത്തിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങി

പോയ വർഷത്തെ പ്രതിരോധത്തിലെ വിള്ളലുകൾ ഒഴിവാക്കാൻ വേണ്ടി ഉള്ള തയാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു.ഓസ്ട്രേലിയക്കു വേണ്ടി ഒരു രാജ്യന്തര മത്സരത്തിൽ കളിച്ചിട്ടുള്ള നിലവിൽ ഓസ്‌ട്രേലിയൻ ലീഗിൽ മകാർതർ എഫ് സി ക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന അലക്സണ്ടർ സുസഞ്ചർ ആയിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സെർബിയൻ, ഓസ്‌ട്രേലിയൻ യൂത്ത് ടീമുകളിലും കളിച്ചു പരിജയം ഉണ്ട് സൂസഞ്ചർന്. ലിതുവാനിയൻ ക്ലബ്‌ ആയ ഇക്രനാസ് എഫ് സി ക്കു വേണ്ടി ബൂട്ട് കെട്ടി പ്രഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്.ചെക്ക് ലീഗ്, കൊറിയൻ സെക്കന്റ്‌ ഡിവിഷൻ ലീഗ്, സ്ലോവാകിയൻ ലീഗ് കളിച്ചു പരിജയം ഉണ്ട് സൂസഞ്ചർന്.നിലവിൽ ഓസ്ട്രേലിയൻ ലീഗ് സെമി ഫൈനലിസ്റ്റ് ആയ മകാർതർ എഫ് സി ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം ആണ് ബ്ലാസ്റ്റേഴ്‌സ് എസ് ഡി യുടെ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply