അൽവാരോ വാസ്ക്യുവസ് | Player Analysis

30 വയസ് പ്രായമുള്ള അൽവാരോ സ്പെയിനിൽ ആണ് തന്റെ ഭൂരിഭാഗ ഫുട്ബോൾ ജീവിതം ചിലവഴിച്ചത്. RCD എസ്പെന്യോൾ യൂത്ത് ടീമിൽ നിന്ന് കളിച് വളർന്ന ഇദ്ദേഹം സ്പെയിൻ U-20 ടീമിനും വേണ്ടിയും ബൂട്ട് അണിഞ്ഞിട്ടുണ്ട്. 2013-14 സീസണിൽ പ്രീമിയർ ലീഗ് ക്ലബ്ബായ സ്വാൻസിയിക്കും വേണ്ടി ഇദ്ദേഹം ബൂട്ട് അണിഞ്ഞിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്നും 1 അസ്സിസ്റ്റും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ക്രിയർ സ്റ്റാറ്റ്സ് പരിശോധിക്കുമ്പോൾ ടോപ് ടൈയർ ലീഗുകളിൽ കളിച്ച പരിചയ സമ്പത് കാണുവാൻ സാധിക്കുന്നുണ്ട്. പക്ഷെ, താരം ബ്ലാസ്റ്റേഴ്സിൽ എങ്ങനെ കളിക്കുന്നു എന്നതാവണം നമ്മൾ കൂടുതലും ശ്രെദ്ധ പുലർത്തേണ്ടത്.

2020-21 സീസണിൽ അൽവാരോ 25 മത്സരങ്ങളാണ് കളിച്ചത്, അതിൽ 1 ഗോൾ ആണ് അദ്ദേഹം നേടിയത്. പക്ഷെ, ശ്രെദ്ധിക്കേണ്ട കാര്യം 6 കളികളിൽ മാത്രമാണ് ഇദ്ദേഹത്തിനു ആദ്യ പതിനൊന്നിൽ ഇടം നേടുവാൻ സാധിച്ചത്. പേശിവലിവ് മൂലം, 22 ദിവസം ഇദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു, അങ്ങനെ 4 മത്സരങ്ങൾ പുർണമായും നഷ്ടപ്പെടുകയും, മറ്റൊരു താരം ഇദ്ദേഹത്തിന്റെ സ്ഥാനത്തിൽ ഇടം പിടിക്കുകയായിരുന്നു എന്നാണ് അറിയുവാൻ സാധിച്ചത്.

ഒരു മോഡേൺ സ്ട്രിക്കറിന് വേണ്ട എല്ലാ മികവും അൽവാരോയ്ക്കുണ്ട്. അൽവാരോ തന്റെ കരിയറിൽ ഒരു വിങ്റായും കളിച്ചുട്ടുള്ളത്കൊണ്ട് തന്നെ വിങ്ർ & സ്ട്രിക്കർ തമ്മിലുള്ള Movement-കളെ നല്ല രീതിയിൽ നിരവ്വഹിക്കുവാൻ സാധിക്കും. പ്രധാനമായും കൌണ്ടർ-അറ്റാക്ക് സമയങ്ങളിൽ.

•സ്‌ട്രൈക്കർ & വിങ്ർ movement (Screenshot 1):

ഈ ചിത്രത്തിൽ കാണുന്നതുപോലെ, അൽവാരോ വിങ്ങിൽ ആണ് നില്കുന്നത്, അതേ സമയം വിങ്റായി കളിക്കുന്ന താരം സ്‌ട്രൈക്കറിന്റെ റോളിൽ ആണ് നില്കുന്നത്. ഈ അവസരത്തിൽ അവൽവാരോ അളന്നു കുറിച്ചൊരു ത്രൂ-ബോൾ no. 3 താരത്തിനു കൊടുക്കുന്നു. അപ്പോൾ ആവശ്യം വന്നാൽ വിങ്ങിലൂടെയുള്ള സ്പേസുകളെയും ഇദ്ദേഹത്തിന് ഉപയോഗിക്കുവാൻ സാധിക്കുന്നു.

മാത്രമല്ല, സെന്റർ-ബാക്കും, വിംഗ്-ബാക്കിന്റെയും നടുക്കായി കാണപ്പെടുന്ന സ്പെസുകൾ വഴി (Half space), ഡീപ്-റണ്ണുകൾ(Deep run) നടത്തുന്നതായി കാണുവാൻ സാധിക്കാറുണ്ട്. ഡിഫണ്ടേഴ്സ് തമ്മിലൊരു ആശയക്കുഴപ്പം ഉണ്ടാക്കുവാനും ഇത് സഹായിക്കുന്നു. (screenshot 2).

ഒരുപക്ഷെ, സ്പോർട്ടിങ് ഗിജോണിന്റെ പരിശീലകന്റെ തന്ത്രപരമായ നിർദേശമാവം. അതേ സമയം, ഡിഫൻഡേഴ്സ് അൽവാരോയെ മാർക്ക്‌ ചെയ്തില്ലെങ്കിൽ, പിന്നെ അൽവാരോയെ പിടിച്ചു നിർത്താൻ സാധിക്കില്ല!

•വിങ്ർമാരുടെ പിന്തുണ അൽവാരോയെ സംബന്ധിച് വളരെ അനിവാര്യമാണ്. ഒന്ന് വിങ്ർമാരിൽ നിന്നും ത്രൂ-ബോൾ സ്വീകരിക്കുവാനും (Screenshot 3),

വിങ്ർമാർ ഡ്രിബ്ബിൾ ചെയ്ത് അകത്തേക്ക് കേറുമ്പോൾ one-touch പാസ്സ് കളിക്കുവാനും, അവരെ സഹായിക്കുവാനും ഇദ്ദേഹത്തിനെ കൊണ്ട് സാധിക്കും.

•ഇദ്ദേഹത്തിന്റെ എങ്ങനെ ഉപയോഗിക്കുവാൻ സാധിക്കും?

അൽവാരോയിക്കു പ്രധാനമായും ‘Upper Body strength’ ഉള്ളത്കൊണ്ട് തന്നെ ഏരിയൽ ബോളുകളെ നേടുവാനായി ഉപയോഗിക്കുവാൻ സാധിക്കും.ഡിഫൻസിന്റെ പിന്നിൽ ലോങ്ങ്‌ ബോൾ വഴി ഇദ്ദേഹത്തിന്റെ പേസും, Acceleration വഴി Compact ഡിഫൻസിനെ കടത്തിവെട്ടുവാൻ സാധിക്കും. ജംപിങ്-റീച് ഉള്ളതുകൊണ്ട് തന്നെ ക്രോസ്സുകളെയും ഉപയോഗപ്പെടുത്തുവാൻ സാധിക്കും. ഒരു പക്ഷെ, മിഥ്ഫീൽഡിലേക് ഇറങ്ങി വന്നു ബോളുകളെ എടുക്കേണ്ടി വരില്ലെങ്കിൽ പോലും, കിട്ടുന്ന ബോളുകളെ ഡ്രിബിൽ മിക്കവത്താൽ ഡിഫൻഡേഴ്സിനെ മറികടക്കുവാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.

•മികച്ച പ്രകടനം കാഴ്ച വെക്കുമോ??

പറയുവാൻ സാധിക്കില്ല! നിസംശയം കോച്ചിന് പറ്റിയ  സ്‌ട്രൈക്കറാണ് അൽവാരോ, ഇവിടെ തിളങ്ങുവാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ ഭാഗ്യകേട് എന്ന് പറയണം. ഇദ്ദേഹത്തിന്റെ, സമീപകലത്തെ പ്രകടനവും, പരിക്കും ഒരു ആശങ്കപെടേണ്ടവ കാര്യമാണ് എന്ന് കരുതുന്നു. അതുകൊണ്ട് തന്നെ, നിരീക്ഷണത്തിൽ പറഞ്ഞ കാര്യങ്ങളെ വസ്തുതകളായി കാണുക, ശുഭ പ്രതീക്ഷ നേരുക….

വിനായക്. എസ്. രാജ് ✍?

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply