സ്പാനിഷ് താരം അൽവാരോ വാസ്ക്വെസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടു. പ്രശസ്ത മാധ്യമമായ മാർക്ക ഉൾപ്പെടെ അൽവാരോ വാസ്ക്വെസ് കേരളത്തിൽ സൈൻ ചെയ്തു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുന്നേ വാർത്തകൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം വരെയും താരത്തിനായി 2 ക്ലബ്ബുകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്.
സ്പാനിഷ് സ്ട്രൈക്കർ അൽവരോ വാസ്കസ് ഇന്ത്യയിലേക്ക് ☞ https://t.co/GqFxaQziNy pic.twitter.com/fN2yaFn6MV
— ZilliZ (@zillizsng) August 26, 2021
ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയിലെ മുൻനിര കായികലേഖകനായ മാർക്കസ് മെർഗുൽഹാവോ ഈ സീസണിലെ ഏറ്റവും മികച്ച ഒരു സൈനിംഗ് ആയാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് താരത്തിന്റെ രജിസ്ട്രേഷനും മറ്റും ക്ലബ്ബ് പൂർത്തിയാക്കി ഡോക്യൂമെന്റ്‌സ് ലീഗിന് സബ്മിറ്റ് ചെയ്തത്.
30 വയസ്സുകാരനായ വാസ്ക്വെസ് സ്പാനിഷ് യൂത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ സ്പോർട്ടിങ് ഗിജോണിൽ നിന്നാണ് താരം കേരളത്തിലേക്ക് എത്തുന്നത്. നേരത്തെ അർജന്റീനിയൻ താരം ജോർജ് പെരേര ഡിയാസിനെയും കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരുന്നു. വരുന്ന സീസണിൽ ടീമിന്റെ മുന്നേറ്റ നിര വാസ്ക്വെസ് – ഡയസ് സഖ്യം നയിക്കും.
Leave a reply