അടുത്ത മൂന്ന് വർഷത്തേക്ക് ഫ്രഞ്ച് ഫുട്ബോൾ ലീഗായ ലീഗ്-1 പ്രക്ഷേപണം ചെയ്യാനുള്ള ബ്രോഡ്‌കാസ്റ്റ് അവകാശം ആമസോൺ സ്വന്തമാക്കി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തേക്ക് 250 മില്യൺ യൂറോയാണ് ആമസോൺ ലീഗ്-1 ടെലികാസ്റ്റ് അവകാശത്തിനായി നൽകുന്നത്.
നിലവിൽ ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ലാത്ത ലീഗാണ് ഫ്രഞ്ച് ലീഗായ ലീഗ്-1. ഇതിഹാസ താരം മെസ്സി ബാഴ്‌സലോണയുമായി വഴി പിരിഞ്ഞതിന് ശേഷം ലാ-ലീഗയിൽ നിന്നും ഫ്രഞ്ച് ലീഗിലെ പി.എസ്.ജിയിലേക്ക് എത്തുമെന്ന സൂചനകൾ ശക്തമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ലീഗ്-1 ടെലികാസ്റ്റ് ഇന്ത്യയിൽ ഇല്ലാത്തത് ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. നിലവിൽ ആമസോൺ പ്രൈം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലീഗ്-1 ടെലികാസ്റ്റ് ലഭ്യമാവുമെന്ന് ആമസോൺ അറിയിച്ചിട്ടില്ലെങ്കിലും, ആമസോണിന് വലിയൊരു ശതമാനം ഉപഭോക്താക്കളുള്ള ഇന്ത്യയിലും ലീഗ്-1 ടെലികാസ്റ്റ് ഭാവിയിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.
നെയ്മറും, എംബാപ്പയും ഉൾപ്പെടെ നിരവധി സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ലീഗ്-1ൽ മെസ്സി കൂടെ എത്തിയാൽ ലീഗ്-1 പ്രേക്ഷകരിൽ വലിയൊരു വർധന പ്രതീക്ഷിക്കാം.
- ✍️എസ്.കെ.
Leave a reply