പിർലോ ഇനി തുർക്കിയിൽ

ഇറ്റാലിയൻ ഇതിഹാസം ഇനി തുർക്കിഷ് ക്ലബ്ബായ കാരാഗുമ്രുക്കിന്റെ പരിശീലകനാകും. ഒരു വർഷത്തെ കരാറിലാണ് മുൻ ജുവെന്റസ് കോച്ച് തുർക്കിഷ് ക്ലബ്ബിൽ ചേർന്നിരിക്കുന്നത്. തുർക്കിഷ് ലീഗിൽ 38 മത്സരങ്ങളിൽ നിന്നും 57 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കാരാഗുമ്രുക് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.

മിലാനിലും ജുവന്റെസ്സിലുമടക്കം 750ഓളം ക്ലബ് മൽസരങ്ങൾ കളിച്ചു പരിചയമുള്ള താരമാണ് പിർലോ. ഇറ്റലിക്കായി 116 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, സീരി എ, സൂപ്പർ കപ്പ്‌, ക്ലബ് വേൾഡ് കപ്പ്‌, കോപ്പ ഇറ്റാലിയ എന്നിങ്ങനെ നിരവധി കപ്പുകൾ ക്ലബ് തലത്തിലും 2006ൽ ഇറ്റലിക്കൊപ്പം വേൾഡ് കപ്പും പിർലോ നേടിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്തത്ര വ്യക്തിപരമായ അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ജുവന്റസിന്റെ അണ്ടർ 23 പരിശീലകനായിയായിരുന്നു പിർലോയുടെ മാനേജർ കരിയർ ആരംഭിക്കുന്നത്. അവിടെനിന്നാണ് ജുവന്റസിന്റെ പരിശീലകനായി എത്തുന്നത്. ജുവന്റെസിനെ 52 മൽസരങ്ങൾ പരിശീലിപ്പിച്ച പിർലോ 34വിജയവും 10 സമനിലയും 8 തോൽവിയുമാണ് നേടിയത്. ജുവന്റെസിനൊപ്പം 2020 സൂപ്പർ കോപ്പ ഇറ്റാലിയാനയും 20-21 കോപ്പ ഇറ്റാലിയാനയും നേടിയിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply