പരിഹസിച്ചതല്ല; ഇത് ആരാധന, ഗോൾ വീഡിയോ കാണാം. | EPL വിശേഷങ്ങൾ.

ഗോള്‍ നേടിയ ശേഷം തന്റെ ട്രേഡ്മാര്‍ക്ക് ആഘോഷം കോപ്പിയടിച്ച എവര്‍ട്ടണ്‍ താരം ആന്‍ഡ്രോസ് ടൗണ്‍സെന്റിന് ജഴ്‌സി സമ്മാനിച്ച്‌ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ശേഷമായിരുന്നു ടൗണ്‍സെന്റിന്റെ ക്രിസ്റ്റ്യാനോ സ്‌റ്റൈല്‍ ആഘോഷം. മത്സരശേഷം ടൗണ്‍സെന്റ് സൂപ്പര്‍ താരത്തോട് ജഴ്‌സി ചോദിച്ചു വാങ്ങുകയായിരുന്നു.

യുണൈറ്റഡ് 1-1ന് സമനില വഴങ്ങിയ മത്സരത്തില്‍ ക്രിസ്റ്റ്യാനോ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. താന്‍ ക്രിസ്റ്റ്യാനോയെ പരിഹസിച്ചിട്ടില്ലെന്നും ആഘോഷം തന്‍റെ ആരാധനയായി കണ്ടാല്‍ മതിയെന്നുമാണ് ടൗണ്‍സെന്റ് പ്രതികരിച്ചത്. ‘അദ്ദേഹം എന്റെ ആരാധ്യപുരുഷനാണ്. ഞാന്‍ അനുകരിക്കുകയായിരുന്നില്ല. എന്റെ ജീവിതത്തെ സ്വാധീനിച്ച ഒരു താരത്തോടുള്ള ആരാധനയായി കണ്ടാല്‍ മതി. ക്രിസ്റ്റ്യാനോയുടെ കളി കണ്ടാണ് വളര്‍ന്നത്. കളത്തില്‍ അദ്ദേഹത്തിന്റെ ടെക്‌നിക്കുകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. കളത്തില്‍ അദ്ദേഹത്തിന്‍റെ ഒപ്പം കളിക്കുക എന്നതു തന്നെ ബഹുമതിയാണ്’ – ‘ടൗണ്‍സെന്റ് പറഞ്ഞു.

കളിക്ക് ശേഷം ക്രിസ്റ്റ്യാനോ സമ്മാനിച്ച ജഴ്‌സിയുടെ ചിത്രങ്ങള്‍ ടൗണ്‍ സെന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഗോട്ടിനോട് ആദരം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍.

ടൗണ്‍സെന്റ് റൊണാൾഡോയെ പരിഹസിച്ചതാണെന്ന വിമർശനം ചില മാഞ്ചസ്റ്റർ യുണൈറ്റഡ്, റൊണാൾഡോ ആരാധകർ ഉയർത്തിയിരുന്നു. ടൗണ്‍സെന്റിന്റെ പ്രതികരണത്തോടെ ഈ വിവാദത്തിന് വിരാമമായി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply