ചെൽസി സൂപ്പർ താരം അന്റോണിയോ റൂഡിഗർ ടീം വിടുമെന്ന് ഉറപ്പായതോടെ ഹങ്കേറിയൻ വാൻ ഡെയ്ക് എന്ന് വിളിപ്പേരുള്ള യുവ പ്രതിരോധനിര താരം അറ്റില്ല സലായിയെ സൈൻ ചെയ്യാൻ ചെൽസി.
ജനുവരിയിൽ കോൺട്രാക്ട് തീരുന്ന റൂഡിഗർ ഉയർന്ന ശമ്പളം ചോദിക്കുന്നതിനാൽ കോൺട്രാക്ട് എക്സ്റ്റൻഷൻ ചർച്ചകൾ എങ്ങും എത്താതെയായി. റൂടിഗറുടെ ഉയർന്ന ശമ്പളം അനുവദിച്ചാൽ അത് ചെൽസിയുടെ ശമ്പള സിസ്റ്റം തന്നെ തകിടം മറിക്കുമെന്നകാരണത്താലാണ് ഇപ്പോൾ മിന്നും ഫോമിൽ ഉള്ള താരത്തിന്റെ കോൺട്രാക്ട് എക്സ്റ്റൻന്റ് ചെയ്യാൻ ചെൽസിയക്ക് കഴിയാത്തത് .
തുർക്കിഷ് ക്ലബ് ഫെനെർബച്ചി താരമായ സലായിക്കായി ചെൽസിയ 23 മില്യൺ ട്രാൻസ്ഫർ ഫീ ഓഫർ ചെയ്തെന്നാണ് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ലെഫ്റ്റ് ഫുട്ടാഡായ 23കാരന് 1.92 മീറ്റർ ഉയരമുണ്ട്. ബോൾ പ്ലെയിങ് സെന്റർബാക്കായ താരത്തിന്റെ ലോങ്ങ് പാസ്സ് ക്വാളിറ്റി അസാമാന്യമാണ്.മാത്രമല്ല ഫെനിർബേചിയിൽ റൂഡിഗരുടെ അതെ പൊസിഷനിൽ തന്നെയാണ് താരം കളിക്കുന്നത്.
കോച്ച് തോമസ് ടൂക്കലിന് കീഴിൽ ഏറ്റവുംമികച്ച പ്രകടനം കാഴ്ച്ച വെച്ച താരത്തിനായി വമ്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡും ബയേൺ മുനിച്ചും ട്രാൻസ്ഫർ മാർക്കറ്റിലുണ്ട്
Leave a reply