‘രക്ഷയില്ല’ അപ്പീൽ കമ്മിറ്റിയുടെ വിധി എത്തി: ബ്ലാസ്റ്റേഴ്സിനും പരിശീലകനും കിട്ടിയ പണി തുടരും.

2023 മാർച്ച് 3ന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിനിടെ കളി ഉപേക്ഷിച്ചുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മേൽ ചുമത്തിയ 4 കോടി രൂപ പിഴയ്‌ക്കെതിരായ അപ്പീൽ ചെയർപേഴ്‌സൺ അക്ഷയ് ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള എഐഎഫ്‌എഫ് അപ്പീൽ കമ്മിറ്റി തള്ളി.

5 ലക്ഷം രൂപ പിഴയ്‌ക്കെതിരെയും 10 കളികളുടെ വിലക്കിനെതിരെയും പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ അപ്പീലും കമ്മിറ്റി തള്ളി. രണ്ട് കേസുകളിലും, അച്ചടക്ക സമിതിയുടെ മുൻ തീരുമാനങ്ങൾ അപ്പീൽ കമ്മിറ്റി ശരിവച്ചു. കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും രണ്ടാഴ്ചയ്ക്കകം പിഴ അടക്കണമെന്നാണ് നിർദേശം.

അപ്പീലിൽ മത്സരം ഉപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുകയായി പിഴ കുറയ്ക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ കമ്മിറ്റിയുടെ പുനരവലോകനത്തിന് ശേഷം പിഴയും, മത്സരങ്ങളിൽ നിന്നുമുള്ള വിലക്കും നീക്കം ചെയ്യണമെന്ന് പരിശീലകനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പീൽ കമ്മിറ്റി രണ്ടുപേരുടെയും ആവശ്യങ്ങൾ തള്ളുകയും, അച്ചടക്ക സമിതി ചുമത്തിയ പിഴ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്ക് തുടരുമെന്നും അപ്പീൽ കമ്മിറ്റി പറഞ്ഞു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply